Latest

കൊച്ചിയിൽ കൊല്ലപ്പെട്ടത് നേപ്പാൾ സ്വദേശിനിയോ? സ്ഥിരീകരണം ഉടനെന്ന് പോലീസ്

“Manju”

കൊച്ചി: കടവന്ത്ര എളംകുളം ഗിരിനഗറിൽ കൊല്ലപ്പെട്ട സ്ത്രീ നേപ്പാൾ സ്വദേശിനിയെന്ന് സംശയിക്കുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. സ്ഥിരീകരണം ഉടൻ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുവതിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിൽ ഒളിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഒളിവിൽ പോകുകയും ചെയ്ത ഭർത്താവെന്ന് സംശയിക്കുന്ന ആൾക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു.മൃതശരീരം കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു. കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഭർത്താവിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇയാളും നേപ്പാൾ സ്വദേശിയാണ്. ഒളിവിൽ പോയ ഭർത്താവിനെ കണ്ടെത്തിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. ദമ്പതികൾ വീട്ടുടയ്മയ്‌ക്ക് നൽകിയ തിരിച്ചറിയൽ രേഖകളും വ്യാജമാണെന്ന് കണ്ടെത്തി.ഇതോടെ ദമ്പതികളുടെ പേരിലും മറ്റ് വിവരങ്ങളിലും അവ്യക്തത തുടരുകയാണ്.

നേരത്തെ കൊല്ലപ്പെട്ട സ്ത്രീ മഹാരാഷ്‌ട്ര സ്വദേശിയാണെന്ന് പോലീസ് പറഞ്ഞിരുന്നു. ഇവരുടെ ഭർത്താവ് ഇതര സംസ്ഥാന തൊഴിലാളിയായ രാം ബഹദൂതിനെയാണ് പോലീസ് അന്വേഷിക്കുന്നതെന്നും അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ദമ്പതികൾ നേപ്പാൾ സ്വദേശികളാണെന്ന വിവരമാണ് പുറത്തുവരുന്നത്. ഭർത്താവ് കേരളം വിട്ടെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. നഗരത്തിലെ ഹെയർ ഫിക്‌സിംഗ് സ്ഥാപനത്തിലെ തൊഴിലാളിയാണ് ഇയാൾ.

കഴിഞ്ഞ ഒരു വർഷമായി ദമ്പതികൾ വാടകയ്‌ക്കാണ് കഴിയുന്നതെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതക ശേഷം ഇയാൾ കടന്നുകളഞ്ഞെന്നാണ് പോലീസിന്റെ നിഗമനം. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് അയൽക്കാർ വിവരമറിയുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

Related Articles

Back to top button