IndiaLatest

കിണറ്റില്‍ വീണ യുവതിയെ രക്ഷപ്പെടുത്തി

“Manju”

നീ​ലേ​ശ്വ​രം: വെ​ള്ളം കോ​രു​ന്ന​തി​നി​ട​യി​ല്‍ കി​ണ​റ്റി​ല്‍ വീ​ണ യു​വ​തി​യെ അ​ഗ്നി​ര​ക്ഷ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. പേ​രോ​ല്‍ വ​ട്ട​പൊ​യി​ലി​ലെ ജ​നാ​ര്‍​ദ​നന്റെ ഭാ​ര്യ മി​നി​യാ​ണ് (24) വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വെ​ള്ളം കോ​രു​ന്ന​തി​നി​ട​യി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ കി​ണ​റ്റി​ല്‍ വീ​ണ​ത്.
ക​പ്പി​യി​ല്‍ കു​രു​ങ്ങി​യ ക​യ​ര്‍ കി​ണ​റി​െന്‍റ ആ​ള്‍​മ​റ​യു​ടെ മു​ക​ളി​ല്‍ ക​യ​റി ക​യ​ര്‍ നി​വ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന​തി​നി​ട​യി​ല്‍ കാ​ല്‍ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. 16 കോ​ല്‍ ആ​ഴ​മു​ള്ള കി​ണ​റാ​യ​തി​നാ​ല്‍ നാ​ട്ടു​കാ​ര്‍​ക്ക് ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചി​ല്ല.​
കാ​ഞ്ഞ​ങ്ങാ​ട് അ​ഗ്നി​ര​ക്ഷ​സേ​ന ഓ​ഫി​സ​ര്‍ ബാ​ബു​രാ​ജിന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യു​വ​തി​യെ കി​ണ​റ്റി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. വീ​ഴ്ച​യി​ല്‍ കൈ​ക്ക് പ​രി​ക്കേ​റ്റ യു​വ​തി​യെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related Articles

Back to top button