IndiaLatest

സംസ്ഥാനങ്ങളുടെ ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിന് നാളെ തുടക്കം

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടേയും ആഭ്യന്തരമന്ത്രിമാരുടെ വിശകലന യോഗത്തിന് നാളെ തുടക്കമാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ദ്വിദിന ചിന്തന്‍ ശിബിരം ഹരിയാനയിലെ സൂരജ് കുണ്ഡിലാണ് നടക്കുന്നത്.

രണ്ടാം ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യും. രാജ്യത്തെ ആഭ്യന്തര സുരക്ഷ സംബന്ധിച്ച്‌ എല്ലാ മേഖലകളുടേയും ആഴത്തിലുള്ള വിശകലനവും ഭാവിയില്‍ സ്വീകരിക്കേണ്ട നയങ്ങളും ചര്‍ച്ചയാകുന്ന യോഗമാണ് നാളെ ആരംഭിക്കുന്നത്.

ആഭ്യന്തര സുരക്ഷാ മേഖലയുടെ സങ്കീര്‍ണ്ണതയാണ് ഏകോപങ്ങള്‍ക്ക് തടസ്സമാകുന്നത്. വിവിധ സംസ്ഥാനങ്ങള്‍ ഏറെ വെല്ലുവിളി അഭിമുഖീകരിക്കുകയാണ്. വിദേശ ശക്തികളുടെ സാന്നിദ്ധ്യം തിരിച്ചറിയാനും ഭീകരാക്രമണ സാദ്ധ്യത കണ്ടെത്താനും സാധിക്കണം. ആഭ്യന്തര രംഗത്ത് സുരക്ഷാ വീഴ്ചകള്‍ ഒട്ടും ഇല്ലാതിരിക്കാനുള്ള പരിശീലനമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്. സൈബര്‍ സുരക്ഷ അടക്കം വളരെയധികം വെല്ലുവിളികളാണ് രാജ്യം നേരിടുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ സുരക്ഷാ സംബന്ധിച്ച്‌ പരസ്പര ധാരണയും ഏകോപനവും ഉറപ്പുവരുത്തലാണ് പ്രധാന ലക്ഷ്യം. ഒപ്പം സംസ്ഥാനാന്തര കുറ്റവാളികള്‍, കുറ്റകൃത്യം ചെയ്ത ശേഷം മറ്റ് സംസ്ഥനങ്ങളില്‍ ഒളിവില്‍ താമസിക്കുന്നവര്‍, ആയുധക്കടത്ത്മയക്കുമരുന്ന് അടക്കം നിരവധി വിഷയങ്ങളില്‍ പ്രത്യേകമായി ചര്‍ച്ചകള്‍ നടക്കും.

ആഭ്യന്തര സുരക്ഷയുടെ ആണിക്കല്ല് പോലീസ് സേനാ വിഭാഗമാണെന്നും അത്യാധുനിക രീതിയില്‍ പോലീസിനെ നവീകരക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടി. പോലീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍, അന്വേഷണത്തില്‍ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച പരിശീലനം, സ്ത്രീ സുരക്ഷയില്‍ പാലിക്കേണ്ട ജാഗ്രത, നിയമാവബോധം , തീരസുരക്ഷ, കര അതിര്‍ത്തിയായ മേഖലയുടെ സുരക്ഷ, ഭീകരാക്രമണ ഭീഷണിയുള്ള മേഖലയിലെ സുരക്ഷാ ക്രമീകരണം എന്നിവയും ചര്‍ച്ചയാകും.

Related Articles

Back to top button