Uncategorized

വയലാറിന്റെ 47-ാം അനുസ്മരണ വാര്‍ഷികം സംഘടിപ്പിച്ചു.

“Manju”

തിരുവനന്തപുരം : ഗന്ധര്‍വ്വ കവി വയലാര്‍ രാമവര്‍മ്മയുടെ 47-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം വയലാര്‍ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്നു. ഇന്ന് വൈകിട്ട് 4.30 ന് വയലാര്‍ സ്ക്വയറില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവം പുരസ്കാര സമര്‍പ്പണവും സഹകരണ സാംസ്കാരിക വകുപ്പ് മന്ത്രി ജി.എന്‍.വാസവൻ നിര്‍വ്വഹിച്ചു. വയലാറിന്റെ കാവ്യസപര്യയ്ക്ക് വിഷയീഭവിക്കാത്ത ഒന്നും തന്നെയില്ലയെന്നും, അദ്ദേഹം സിനിമാ ഗാനങ്ങളെ കാവ്യവത്ക്കരിച്ചുവെന്നും മന്ത്രി പറഞ്ഞു. വയലാര്‍ ക്രാന്തദര്‍ശിയായ കവിയായിരുന്നുവെന്നും, അദ്ദേഹം ചിരഞ്ജീവിയായി നമ്മില്‍ വസിക്കുമെന്നും ആമുഖ പ്രഭാഷണം നടത്തിയ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുസ്മരിച്ചു. ഗ്രഹണം എന്ന നോവലിന് ഈ വര്‍ഷത്തെ സാഹിത്യ പുരസ്കാരം നേടിയ സാറാ തോമസിന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജിആര്‍. അനില്‍ സമ്മാനം വീട്ടിലെത്തി നല്‍കി. വൈകുന്നേരം 4.30 ന് വയലാര്‍ പ്രതിമയ്ക്കു മുന്‍പില്‍ വി.കെ. പ്രശാന്ത് എംഎല്‍.എ. ഭദ്രദീപം തെളിച്ചു. 5.30 ന് നടന്ന അനുസ്മരണ സമ്മേളനത്തില്‍ കടകംപളളി സുരേന്ദ്രൻ എം.എല്‍.എ. വയലാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഭാരത് ഭവൻ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, മുൻ മന്ത്രി വി.എസ്. ശിവകുമാര്‍, വളപ്പില്‍ രാധാകൃഷ്ണൻ, മുൻ മേയര്‍ അഡ്വ.കെ.ചന്ദ്രിക, കേരള ഭാഷാ ഇൻ്‍സ്റ്റിറ്റ്യൂട്ട് മുൻ ചെയര്‍മാൻ ഡോ. എം.ആര്‍.തമ്പാൻ, മുക്കപാലമൂട് രാധാകൃഷ്ണൻ, ജയശ്രീ ഗോപാലകൃഷ്ണൻ എന്നിവര്‍ വയലാറിനെ അനുസ്മരിച്ചു. ചടങ്ങില്‍ വെച്ച് പ്രശസ്ത എഴുത്തുകാരൻ പെരുമ്പടവം ശ്രീധരനെ മന്ത്രി വി.എന്‍. വാസവൻ ആദരിച്ചു. എഴുത്തുകാരിയും സാഹിത്യ അവാര്‍ഡ് ജേതാവുമായ സാറാ ജോസഫിന്റെ മകള്‍ ശോഭ ജോര്‍ജ് സന്നിഹിതയായിരുന്നു. വയലാര്‍ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ സ്വാഗതവും ഗോപൻ ശാസ്തമംഗലം നന്ദിയും രേഖപ്പെടുത്തി.

 

Related Articles

Back to top button