KeralaLatest

മകള്‍ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതല്‍ പ്രകാശമാനമായി; നടി ഭാമ

“Manju”

തിരുവനന്തപുരം: സിനിമ ലോകത്തിലേക്ക് നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ് നടി ഭാമ അരങ്ങേറ്റം കുറിയ്ക്കുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ താരം നായികയായി എത്തി. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം മകള്‍ പിറന്ന സന്തോഷം ആരാധകരെ അറിയിച്ചിരുന്നു. മാര്‍ച്ച്‌ 12നാണ് നടി ഭാമയ്ക്കും അരുണിനും ആദ്യത്തെ കണ്‍മണിയായി പെണ്‍കുഞ്ഞ് പിറന്നത്. എന്നാല്‍ കുഞ്ഞിന്റെ ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നില്ല.

ഇപ്പോള്‍ മകള്‍ ജനിച്ചതിനു ശേഷമുള്ള ജീവിതത്തെ കുറിച്ചും മകള്‍ക്കായി ഒരുക്കിയ ഒരു അമൂല്യ സമ്മാനത്തെ കുറിച്ചും മനോഹരമായ കുറിപ്പുമായി എത്തുകയാണ് ഭാമ. ‘ മകള്‍ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതല്‍ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളില്‍ എടുത്തപ്പോള്‍ എന്റെ ലോകം മുഴുവന്‍ മാറിപ്പോയതു പോലെയാണ് അനുഭവപ്പെട്ടത്. വളരുമ്ബോള്‍ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓര്‍മ്മകള്‍ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാന്‍’ ഭാമ കുറിയ്ക്കുന്നു

Related Articles

Back to top button