IndiaLatest

പഞ്ചസാര കയറ്റുമതി; ഒരു വര്‍ഷത്തേക്ക് കൂടി നിയന്ത്രണങ്ങള്‍ നീട്ടി

“Manju”

ന്യൂഡല്‍ഹി: പഞ്ചസാര കയറ്റുമതിക്കുള്ള നിയന്ത്രണം ഒരു വര്‍ഷത്തേക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ (ഡിജിഎഫ്ടി) ഇത് സംബന്ധിച്ച ഉത്തരവിനെ തുടര്‍ന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പും (ഡി.എഫ്.പി.ഡി) ഉത്തരവിറക്കി.

നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പഞ്ചസാര ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. പഞ്ചസാര കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ വലിയ രാജ്യവും ഇന്ത്യയാണ്. ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. പഞ്ചസാരയുടെ പ്രധാന ഉല്‍പാദകരായതിനാല്‍ കയറ്റുമതിയില്‍ ഇന്ത്യയുടെ നിയന്ത്രണം ആഗോള പഞ്ചസാര വിപണിയില്‍ ഗണ്യമായ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്.

Related Articles

Back to top button