Latest

സുരക്ഷിതവും സുസ്ഥിരവുമായ പ്രവർത്തനത്തിന് ഇസ്രോ;കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്

“Manju”

ബംഗളൂരു: ബഹിരാകാശ മേഖലയെ സ്വതന്ത്രമാക്കിയതിന് പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ്. പ്രധാനമന്ത്രിയുടെ ഇടപെടലിന്റെ ഫലമായി അറുപതിലധികം സ്റ്റാർട്ടപ്പുകളാണ് ഇന്ത്യൻ സ്‌പെയ്‌സ് റിസേർച്ച് ഓർഗനൈസേഷനു കീഴിൽ രജിസ്റ്റർ ചെയ്തത്. ബഹിരാകാശ മാലിന്യസംസ്‌കരണം കാര്യക്ഷമമായി നടത്താനുള്ള പ്രോജക്ടുകളാണ് ഇത്തരം സ്റ്റാർട്ടപ്പുകളിൽ കൂടുതലും ആവിഷ്‌കരിക്കുന്നത്. നാനോ നാനോ ഉപഗ്രഹങ്ങൾ, വിക്ഷേപണ വാഹനങ്ങൾ, ഗ്രൗണ്ട് സിസ്റ്റങ്ങൾ, ഗവേഷണം തുടങ്ങിയ മേഖലയിലും സംരഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ‘സുരക്ഷിതവും സുസ്ഥിരവുമായ പ്രവർത്തനത്തിന് ഇസ്രോ'(ഐഎസ്4ഒഎം) എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗളൂരുവിലെ ഇസ്രോ കേന്ദ്രത്തിലായിരുന്നു പരിപാടി.

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗയാൻ ദൗത്യത്തിന്റെ ഒരുക്കങ്ങൽ പൂർത്തിയായതായി അദ്ദേഹം വ്യക്തമാക്കി. അടുത്ത വർഷത്തോട് കൂടി കുറഞ്ഞത് രണ്ട് ഇന്ത്യക്കാർ ബഹിരാകാശം തൊടുമെന്നും പറഞ്ഞു. ഈ വർഷം അവസാനത്തോടെ പരീക്ഷണഘട്ടം പൂർത്തികരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആദ്യ ഘട്ട പരീക്ഷണത്തിൽ പേടകം മാത്രമാകും അയക്കുക. പിന്നീട് വനിത റോബോട്ടായ വ്യോമമിത്രയെ അയക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബഹിരാകാശ മേഖലയെകുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി ഐഎസ്4ഒഎമ്മിനു കഴിയുമെന്നും കൂട്ടിച്ചേർത്തു. ഗ്രഹണപഥങ്ങൾ തമ്മിലുള്ള ഘർഷണം, വിഘടനം, ബഹിരാകാശ കാലാവസ്ഥ പ്രവചനം, അപകടകരമാകുന്ന ഛിന്നഗ്രഹങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ അവബോധം നൽകുന്നതിലൂടെ കൂടുതലായി അറിയാൻ കഴിയും. ബഹിരാകാശ പേടകങ്ങൾ, ബഹിരാകാശ അവശിഷ്ടങ്ങൾ തുടങ്ങിയവയെ പ്രതിരോധിക്കുന്നതിൽ ഇസ്രോയുടെ പങ്ക് വളരെ വലുതാണെന്ന് മന്ത്രി പ്രശംസിച്ചു. ഇന്ത്യൻ ബഹിരാകാശ വാഹനങ്ങളെ സംരക്ഷിക്കാനും മറ്റു വസ്തുക്കളുമായുള്ള ഘർഷണത്തിൽ നിന്ന് സംരക്ഷിക്കാനും ഐഎസ്4ഒഎമ്മിനു കഴിയുമെന്നും കൂട്ടിച്ചേർത്തു. ബഹിരാകാശ വസ്തുക്കളെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന റഡാറുകളുടെയും ഒപ്റ്റിക്കൽ ടെലിസ്‌ക്കോപ്പുക്കളുടെയും പ്രധാന്യം വളരെ വലുതാണ്. ബഹിരാകാശത്തെ കൂട്ടിയിടികൾ ലഘൂകരിക്കുന്നതിൽ ഇത്തരം ഭൂഗർഭ ഉപകരണങ്ങൾ വളരെ സഹായകമാണ്.

ഭ്രമണപഥത്തിലെ ഇന്ത്യൻ ഉപഗ്രങ്ങളുടെ സംരക്ഷണത്തിൽ ഇസ്രോ വഹിക്കുന്ന പങ്കിനെ പ്രശംസിച്ചു. ഇന്റർ ഏജൻസി സ്‌പെയ്‌സ് ഡെബ്രിസ് കോർഡിനേഷൻ കമ്മിറ്റി (ഐഡിഎസി), ഐഎഎഫ് സ്‌പെയ്‌സ് ഡെബ്രിസ് വർക്കിംഗ് ഗ്രൂപ്പ് തുടങ്ങി അനവധി അന്താരാഷ്‌ട്ര സംഘടനകളിൽ അംഗമാണ് ഇസ്രോ.

 

Related Articles

Back to top button