LatestThiruvananthapuram

സാകേത് ആശ്രമത്തില്‍ ജനനി പൂജ ജ്ഞാനതപസ്വിനി ആരാധന നടത്തി

“Manju”

ന്യൂഡല്‍ഹി : ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ചില്‍ ‍സര്‍വ്വാദരണീയ ജനനി പൂജ ജ്ഞാനതപസ്വിനി ആരാധന നടത്തി. ഇന്ന (31-10-2022 തിങ്കള്‍) രാവിലെ 6 മണിയ്ക്കുള്ള ആരാധനയ്ക്കാണ് ജനനി ആശ്രമത്തില്‍ പൂജ ചെയ്തത്. ആരാനയ്ക്ക് ശേഷം തീര്‍ത്ഥവും ഭസ്മവും ജനനി ഭക്തര്‍ക്ക് വിതരണം ചെയ്തു. ഒക്ടോബര്‍ 5 ന് വിജയദശമിയോടനുബന്ധിച്ച ശാന്തിഗിരി ആശ്രമത്തില്‍ മുതിര്‍ന്ന മൂന്ന് സന്ന്യാസിനിമാര്‍ക്ക് പൂജ ചെയ്യുവാനുള്ള അനുവാദം ഗുരു നല്‍കിയിരുന്നു. ബാംഗ്ലൂരിലെ സര്‍ജാപ്പൂര്‍ ആശ്രമത്തില്‍ സര്‍വ്വാദരണീയ ജനനി അനവദ്യ ജ്ഞാനതപസ്വിനി, വയനാട്, സുല്‍ത്താൻ ബത്തേരി ആശ്രമത്തില്‍ സര്‍വ്വാദരണീയ ജനനി അഭേദ ജ്ഞാനതപസ്വിനി എന്നിവരാണ് ഇതിന് മുൻപ് പൂജ ചെയ്തു തുടങ്ങിയ സന്ന്യാസിനിമാര്‍

 

Related Articles

Back to top button