IndiaLatest

ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ പദ്ധതിയെ അഭിനന്ദിച്ച്‌ ബില്‍ഗേറ്റ്‌സ്

“Manju”

ഡല്‍ഹി ;ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ പദ്ധതിയെ അഭിനന്ദിച്ച്‌ ബില്‍ഗേറ്റ്‌സ്.പദ്ധതി ഇന്ത്യയുടെ ആരോഗ്യലക്ഷ്യങ്ങളിലേക്കുളള പുരോഗതിക്ക് വേഗം പകരുമെന്ന് ബില്‍ഗേറ്റ്‌സ് പറഞ്ഞു. ഇത്തരം ഡിജിറ്റല്‍ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ നിഷ്പക്ഷമായ, എല്ലാവര്‍ക്കും പ്രാപ്യമായ ആരോഗ്യസംരക്ഷണം നല്‍കാന്‍ സഹായിക്കുമെന്നും ട്വിറ്ററില്‍ ബില്‍ഗേറ്റ്‌സ് കുറിച്ചു.

രാജ്യത്തെ എല്ലാവര്‍ക്കും അത്യാധുനീക ചികിത്സാ സംവിധാനങ്ങള്‍ പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചത്. പദ്ധതിയിലൂടെ ഓരോ പൗരനും ഒരു ആരോഗ്യ ഐ.ഡി നല്‍കും. അത് അവരുടെ ആരോഗ്യവിവരങ്ങള്‍ അടങ്ങിയ അക്കൗണ്ടായിരിക്കും. ഇതിലേക്ക് വ്യക്തിഗത, ആരോഗ്യ രേഖകള്‍ ബന്ധിപ്പിക്കും. ഇത് മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ കാണാനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

ഹെല്‍ത്ത് കെയര്‍ പ്രഫഷനല്‍സ് രജിസ്ട്രി, ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റീസ് രജിസ്ട്രി എന്നിവ ഇതിന്റെ ഭാഗമാകും. എല്ലാ ആരോഗ്യസേവന കേന്ദ്രങ്ങളിലും ഇവ ലഭ്യമാകുകയും ഡോക്ടര്‍മാര്‍/ ആശുപത്രികള്‍, ആരോഗ്യ പരിപാലന സേവന ദാതാക്കള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമാകുകയും ചെയ്യും.

Related Articles

Check Also
Close
Back to top button