IndiaLatest

ഇന്ത്യയില്‍ 32 ലക്ഷം വിവാഹങ്ങള്‍ നടക്കും

“Manju”

നവംബര്‍ 14നും ഡിസംബറിനും മധ്യേയുള്ള വിവാഹ സീസണ്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ മാര്‍ക്കറ്റ്. ഈ സമയത്ത് ഇത്തവണ രാജ്യത്ത് 32 ലക്ഷം വിവാഹങ്ങള്‍ നടക്കും. കംബോളത്തിലേക്ക് 3.75 ലക്ഷം കോടി ഇതുവഴി ഒഴുകിയെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. സിയാറ്റ് റിസര്‍ച്ച്‌ ആന്റ് ട്രേഡിംഗ് ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.

സിയാറ്റിന്റെ കണക്ക് പ്രകാരം അഞ്ച് ലക്ഷം വിവാഹങ്ങളുടെ ചെലവ് 3 ലക്ഷം വീതവും പത്ത് ലക്ഷം വിവാഹങ്ങളുടെ ചെലവ് അഞ്ച് ലക്ഷം വീതവും അഞ്ച് ലക്ഷം വിവാഹങ്ങളുടെ ചെലവ് 25 ലക്ഷം വീതവുമായിരിക്കുമെന്നാണ് നിഗമനം. 50,000 വിവാഹങ്ങളുടെ ചിലവ് 50 ലക്ഷത്തിന് മുകളില്‍ കടക്കുമെന്നും ചില വിവാഹങ്ങളുടെ ചെലവ് ഒരു കോടിക്ക് മുകളില്‍ പോകുമെന്നും സൂചിപ്പിക്കുന്നു. ആകെമൊത്തം തുകയാണ്

32 lakh marriages will take place in India

3.75 ലക്ഷം കോടി രൂപ.

ഡല്‍ഹിയില്‍ മാത്രം 3.5 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് മാത്രം 75,000 കോടിയുടെ കച്ചവടമാണ് ഉണ്ടാക്കാന്‍ പോക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 25 ലക്ഷം വിവാഹങ്ങളാണ് നടന്നിരുന്നത്.

Related Articles

Back to top button