IndiaKeralaLatestThiruvananthapuram

സിവില്‍ സര്‍വീസ് ഫലം പുറത്തുവന്നു; ആദ്യ നൂറില്‍ പത്ത്‌ മലയാളികള്‍

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ന്യൂഡല്‍ഹി : യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ 2019ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറില്‍ നടന്ന മെയിന്‍ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതല്‍ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ചേര്‍ന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. പ്രദീപ് സിങിനാണ് ഒന്നാം റാങ്ക്. ജതിന്‍ കിഷോര്‍, പ്രതിഭ വെര്‍മ എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടി. ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികളുണ്ട്. സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി.

റാങ്ക് നേടിയ മറ്റ് മലയാളികള്‍ യഥാക്രമം: ആര്‍. ശരണ്യ– 36-ാം റാങ്ക്, സഫ്ന നസ്റുദ്ദീന്‍– 45-ാം റാങ്ക്, ആര്‍. ഐശ്വര്യ– 47-ാം റാങ്ക്, അരുണ്‍ എസ്. നായര്‍-55-ാം റാങ്ക്, എസ്. പ്രിയങ്ക– 68-ാം റാങ്ക്, ബി. യശസ്വിനി– 71-ാം റാങ്ക്, നിഥിന്‍ കെ. ബിജു– 89-ാം റാങ്ക്, .വി. ദേവി നന്ദന– 91-ാം റാങ്ക്, പി.പി. അര്‍ച്ചന– 99-ാം റാങ്ക്.

ആകെ 829 പേരെ നിയമനങ്ങള്‍ക്കായി ശുപാര്‍ശ ചെയ്തു. 182 പേരെ റിസര്‍വ് ലിസ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫലം അറിയുന്നതിനായി മത്സരാര്‍ഥികള്‍ക്ക് www.upsc.gov.in എന്ന വെബ്‌സൈറ്റ് പരിശോധിക്കാം. ജനറല്‍ വിഭാഗത്തില്‍നിന്ന് 304 പേരും ഇ.ഡബ്ല്യു.എസ് 78, .ബി.സി 251, എസ്.സി 129, എസ്.ടി വിഭാഗത്തിലെ 67 പേരും ലിസ്റ്റില്‍ ഇടംനേടിയിട്ടുണ്ട്.

Related Articles

Back to top button