IndiaLatest

ചേവായൂർ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

“Manju”

ചേവായൂർ: നവംബർ 16, 17, 18 തീയതികളിലായി പി. വി.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രശസ്ത സിനിമാ നടൻ ഹരീഷ് കണാരൻ സ്വാഗതസംഘം ചെയർമാനും കോർപ്പറേഷൻ കൗൺസിലറുമായ വി പി മനോജിന് നൽകിയാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.

ചടങ്ങിൽ സ്വാഗതസംഘം ജനറൽ കൺവീനർ ശ്രീപ്രിയ എ അധ്യക്ഷത വഹിച്ചു.സ്വാഗതസംഘം ജോയിന്റ് കൺവീനർ എ രവീന്ദ്രൻ സ്വാഗതവും പ്രചരണ വിഭാഗം കൺവീനർ അനീഷ് കുമാർ കെ കെ നന്ദിയും പറഞ്ഞു. ചടങ്ങിൽ പി വിഎസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റ് പ്രതിനിധി ശിവൻ പുല്ലാഞ്ഞോളി, പ്രചരണ വിഭാഗം ചെയർമാൻ റോഷൻ ബാബു എരഞ്ഞിക്കൽ, കമ്മിറ്റിയംഗം ലിവേഷ് സി എന്നിവർ ആശംസകൾ അർപ്പിച്ചു.

പി വിഎസ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് സുഗീഷ് കുഞ്ഞിരാമൻ ആണ് ലോഗോ രൂപകല്പന ചെയ്തത്. ചേവായൂർ ഉപജില്ലയിലെ സ്കൂളുകളിൽ നിന്നും ക്ഷണിച്ച ലോഗോയിൽ നിന്നാണ് അദ്ദേഹത്തിന്റെ ലോഗോ ജൂറി വിഭാഗം തെരഞ്ഞെടുത്തത്.

റോഷൻ ബാബു എരഞ്ഞിക്കൽ
ചെയർമാൻ പ്രചരണ വിഭാഗം

Related Articles

Back to top button