IndiaKeralaLatest

പാറപ്പുറം ക്ലാസ്സിൽ ഓണ്‍ലൈന്‍ പഠനം

“Manju”

അഞ്ചല്‍: ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണില്‍ റേഞ്ച് കിട്ടാത്തതിനാല്‍ കുട്ടികളുടെ പഠനം പാറപ്പുറത്തും ഉയര്‍ന്ന മലകളിലും. ഏരൂര്‍ പഞ്ചായത്തിലെ മലയോര മേഖലയായ ഇളവറാംകുഴി, ആര്‍.പി.എല്‍ പ്രദേശങ്ങളിലാണ് മൊബൈല്‍ നെറ്റ്വര്‍ക്കും ഇന്‍റര്‍നെറ്റും കിട്ടാക്കനി.
റേഞ്ചില്ലാതെ, വീടുകളിലിരുന്ന് പഠനം നടത്താന്‍ കഴിയാതെ വരുമ്പോള്‍ ഉയര്‍ന്ന പാറക്കെട്ടുകളെയും സമീപത്തെ റബര്‍ തോട്ടങ്ങളെയുമാണ് കുട്ടികള്‍ ആശ്രയിക്കുന്നത്. മഴക്കാലത്ത് അപകട സാധ്യതയുള്ളതിനാല്‍ രക്ഷിതാക്കള്‍ ആശങ്കയിലാണ്.
ഇളവറാംകുഴിയില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ വിളക്കുപാറ, കേളന്‍കാവ്, കിണറ്റുമുക്ക് പ്രദേശങ്ങളില്‍ മൂന്ന് ടവറുകള്‍ നിലവിലുണ്ട്. എന്നാല്‍ ഈ ടവറുകളില്‍ നിന്നുള്ള നെറ്റ് കണക്ഷന്‍ ഇളവറാംകുഴി പ്രദേശത്ത് ലഭിക്കുന്നില്ല.
ടവറുകള്‍ സ്ഥിതിചെയ്യുന്നത് താരതമ്യേന താഴ്ന്ന പ്രദേശങ്ങളിലായതിനാലാണ് സിഗ്നല്‍ ലഭിക്കാത്തത്. അതിനാല്‍ ടവറുകളുടെ ക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യമുന്നയിക്കുന്നത്.

Related Articles

Back to top button