AlappuzhaIndiaLatest

‘എൻെറ കേരളം’ മത്സരയിനങ്ങൾ ചേർത്തല ഏരിയായിലും

“Manju”

ആലപ്പുഴ : ശാന്തിഗിരി ഗുരുകാന്തി ചേർത്തല ഏരിയയില്‍ കുട്ടികൾക്കായി “എൻെറ കേരളം”മത്സരം നടന്നു. ഇന്ന് (12.11.2022 ശനിയാഴ്ച)രാവിലെ 10:00 മണിമുതൽ ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ചിൽ വെച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. ചേര്‍ത്തല ഏരിയ ഇൻചാര്‍ജ് ആദരണീയ സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്നു.  കുട്ടികൾ സ്വയം പരിചയപ്പെടുത്തിയശേഷം ചിത്രരചനാമത്സരത്തിലും, കവിതാമത്സരത്തിലും പങ്കെടുത്തു.  പ്രശ്നോത്തരിയില്‍  മൂന്നു വിഭാഗക്കാരുടേയും രണ്ടാം റൌണ്ട് മത്സരം നടക്കുന്നു.ചേര്‍ത്തല ഏരിയ ഓഫീസ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.ജി.രവീന്ദ്രൻ, മാതൃമണ്ഡലം കോര്‍ഡിനേറ്റര്‍ (അഡ്മിനിസ്ട്രേഷൻ) ശ്രീലത സതീഷ്, ചേർത്തല ഏരിയ കോര്‍ഡിനേറ്റര്‍ കമൽനാഥ്, ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി പ്രതിനിധി
എൽ മംഗളവല്ലി.,  മീര എന്നിവർ മത്സരയിനങ്ങളുടെ സംഘാടനത്തിന് നേതൃത്വം നൽകിവരുന്നു. കേന്ദ്രാശ്രമത്തിൽ നിന്ന് നൽകിയ മാതൃകയിൽ മത്സരങ്ങളെ സംഘാടകർ നയിച്ചുകൊണ്ടിരിക്കുന്നു.

Related Articles

Back to top button