KeralaLatest

ജി.എസ് ഗോപീകൃഷ്ണന്റെ വിയോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അനുശോചിച്ചു

“Manju”

തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ ജി.എസ് ഗോപീകൃഷ്ണന്റെ വിയോഗത്തിലൂടെ നഷ്ടമായത് സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമ പ്രവർത്തകനെ ആണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അനുശോചന കുറിപ്പിൽ പറഞ്ഞു.

ആകസ്മിക വിയോഗം ഞെട്ടലോടെ ആണ് കേട്ടത്. എസിവിയിലും അമൃത ടി.വിയിലും കൗമുദി ടി.വിയിലും പ്രവർത്തിച്ചിരുന്ന ഗോപികൃഷ്ണൻ ഏറെ സുപരിചിതൻ ആണ്. സമൂഹത്തോട് പ്രതിബദ്ധത ഉള്ള മാധ്യമ പ്രവർത്തകൻ ആയിരുന്ന അദ്ദേഹം സംഗീതത്തെയും അത്രമേൽ സ്നേഹിച്ചിരുന്ന വ്യക്തിത്വം ആയിരുന്നു. ഗോപീകൃഷ്ണന്റെ ഭാര്യ വാട്ടർ അതോറിറ്റി PRO ആയ നിഷയെയും അടുത്ത് അറിയാം. ഈ വിഷമ ഘട്ടം താണ്ടാൻ നിഷക്കും മക്കൾക്കും കുടുംബത്തിനും കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എന്നും അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

Related Articles

Back to top button