KeralaLatest

ഐ.ടി കമ്പനികള്‍ക്ക് വാടക ഇളവ്, വാര്‍ഷിക വര്‍ദ്ധന ഒഴിവാക്കും

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: ഐ.ടി കമ്പനികള്‍ക്ക് മൂന്നുമാസത്തെ വാടക ഇളവ് നല്‍കുമെന്നും വാടകയിലെ വാര്‍ഷിക വര്‍ദ്ധന ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പതിനായിരം ചതുരശ്ര അ‌ടിയ്ക്കാണ് വാടക ഇളവ്. 25,000 ചതുരശ്ര അടി വിസ്തൃതിയില്‍വരെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യം പ്രയോജനപ്പെടുത്താം.

ഏതു മൂന്നുമാസം ഇളവ് വേണമെന്ന് കമ്പനിക്ക് നിശ്ചയിക്കാം. 2021-22 വര്‍ഷത്തെ വാടക നിരക്കില്‍ വര്‍ദ്ധന ഉണ്ടാകില്ല. സര്‍ക്കാരിനു വേണ്ടി ചെയ്ത ഐ.ടി പ്രോജക്ടുകളിലെ പണം ഉടന്‍ അനുവദിക്കും. കമ്പനികളില്‍ പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കണം. കഴിവതും വര്‍ക്ക് ഫ്രം ഹോം രീതി തുടരണം.
മൂലധനമില്ലാതെ വിഷമിക്കുന്ന കമ്പനികള്‍ക്ക് വായ്പ ലഭ്യമാക്കാന്‍ ബാങ്കുകളുമായി ചര്‍ച്ച ചെയ്യും.ഐ.ടി പാര്‍ക്കുകളിലെ 88 ശതമാനം കമ്പനികളും എം.എസ്.എം.ഇ പരിധിയില്‍ വരുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതുപോലെ നിലവിലുള്ള വായ്പയുടെ 20 ശതമാനം കൂടി ഈടില്ലാതെ ലഭിക്കും. ഐ.ടി മേഖലയില്‍ 4,500 കോടി രൂപയുടെ വരുമാന നഷ്ടമാണ് കണക്കാക്കുന്നത്. 26,000ത്തിലധികം നേരിട്ടുള്ള തൊഴിലും 80,000ത്തോളം പരോക്ഷതൊഴിലും നഷ്ടപ്പെടാനിടയുണ്ട്.

Related Articles

Back to top button