KannurKeralaLatest

ഗര്‍ഭിണിക്ക് കോവിഡ്; കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും നഴ്‌സുമാരും ക്വാറന്റീനില്‍

“Manju”

വി.എം.സുരേഷ് കുമാർ

വടകര: കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍. ഒരു ഡോക്ടറും മൂന്ന് നഴ്‌സുമാരുമാണ് ക്വാന്റീനില്‍ പ്രവേശിച്ചത്. കല്ലായിയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച ഗര്‍ഭിണി ഈ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
റൂട്ട് മാപ്പ് പ്രകാരം ജൂണ്‍ 23നും 25നും ഇവര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. 25ന് തന്നെയാണ് കോവിഡ് പരിശോധന നടത്തിയത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.
ഗര്‍ഭിണി 25ന് എത്തിയപ്പോള്‍ തന്നെ കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ചികിത്സിച്ച ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറോടും മൂന്ന് നഴ്‌സുമാരോടും ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
അവര്‍ ഇതിനകം നിരീക്ഷത്തിലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
അതിനിടെ കോഴിക്കോട് ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ സാംപിള്‍ പരിശോധന തുടങ്ങി. മൂന്ന് ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കും. കോര്‍പറേഷനിലെ മൂന്ന് വാര്‍ഡുകളും ഒളവണ്ണ പഞ്ചായത്തിലെ ഒരു വാര്‍ഡുമാണ് കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.
കോര്‍പറേഷനിലെ 56-ാം വാര്‍ഡായ ചക്കുംകടവ്, 62-ാം വാര്‍ഡായ മൂന്നാലിങ്കല്‍, 66-ാം വാര്‍ഡായ വെള്ളയില്‍, ഒളവണ്ണ പഞ്ചായത്തിലെ 19-ാം വാര്‍ഡായ കമ്പിള പറമ്പ് എന്നിവിടങ്ങളിലാണ് സാംപിള്‍ സ്രവപരിശോധന നടത്തുന്നത്. ഓരോ വാര്‍ഡിലും 300 പേരുടെ സാംപിളുകള്‍ പരിശോധിക്കും. വെള്ളയില്‍ തൂങ്ങിമരിച്ച കൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ വെള്ളയില്‍ ഭാഗത്ത് നിന്ന് കൂടുതല്‍ പേരുടെ സാംപിള്‍ പരിശോധിക്കും.

 

Related Articles

Back to top button