IndiaLatest

കൊറോണ; ഡല്‍ഹിയില്‍ കര്‍ശന നിയന്ത്രണം

“Manju”

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വര്‍ദ്ധിച്ചുവരുന്ന കൊറോണ കേസുകള്‍ കണക്കിലെടുത്ത് വ്യാപക പരിശോധന നടത്താന്‍ തീരുമാനം. വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനുകളിലും യാത്രക്കാരെ നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയമാക്കും. ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റിയാണ് തീരുമാനമെടുത്തത്.

തലസ്ഥാനത്ത് ഹോളി ആഘോഷങ്ങള്‍ക്ക് നിരോധനം ഉണ്ടാകില്ലെന്നാണ് തീരുമാനം. എന്നാല്‍ നഗരത്തില്‍ നടക്കുന്ന ആഘോഷങ്ങളില്‍ കൊറോണയുടെ ഭാഗമായി പരിശോധനയും നിയന്ത്രണങ്ങളും കര്‍ശനമാക്കും. മാസ്‌ക് ധരിക്കാനും സമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മാര്‍ച്ച്‌ 15 മുതല്‍ നഗരത്തില്‍ കൊറോണകേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലുടനീളം പ്രതിദിനം രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്

Related Articles

Back to top button