Uncategorized

പിഎസ്എല്‍വി-സി54 റോക്കറ്റ് വിക്ഷേപിച്ചു

“Manju”

ഇന്ത്യയുടെ എര്‍ത്ത് ഒബ്സര്‍വേഷന്‍ സാറ്റലൈറ്റ്-6 ഉള്‍പ്പടെ ഒമ്പത് ഉപഗ്രഹങ്ങളുമായി ഇസ്രോയുടെ പിഎസ്എല്‍വിസി54 റോക്കറ്റ് വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ശനിയാഴ്ച രാവിലെ 11.56നായിരുന്നു വിക്ഷേപണം. ഓഷ്യന്‍ സാറ്റ് പരമ്പരയില്‍പ്പെട്ട ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇതില്‍ പ്രധാനപ്പെട്ടത്.

മറ്റുള്ളവ നാനോ സാറ്റലൈറ്റുകളാണ്. പിഎസ്എല്‍വി എക്സ്എല്‍ പതിപ്പിന്റെ 24-മത് വിക്ഷേപണമാണ് ഇന്ന് നടന്നത്. വിക്ഷേപിച്ച് 17-ാം മിനിറ്റില്‍ പ്രധാന ദൗത്യമായ എര്‍ത്ത് ഒബ്സര്‍വേഷന്‍ സാറ്റലൈറ്റ്-6 വിക്ഷേപണ വാഹനത്തില്‍ നിന്ന് വിജയകരമായി വേര്‍പ്പെടുത്തി.

 ഓര്‍ബിറ്റ്ചേഞ്ച് ത്രസ്റ്ററുകള്‍ രണ്ട് തവണ പ്രവര്‍ത്തിപ്പിച്ച് വിക്ഷേപണ വാഹനത്തിന്റെ ഭ്രമണപഥം ക്രമീകരിച്ച ശേഷം വരുന്ന മണിക്കൂറുകളില്‍ മറ്റുള്ള നാനോ സാറ്റലൈറ്റുകള്‍ ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് വിവിധ ഓര്‍ബിറ്റുകളിള്‍ വിന്യസിക്കും. ഐഎസ്ആര്‍ഒയുടെ ദൈര്‍ഘ്യമേറിയ ദൗത്യങ്ങളില്‍ ഒന്നായിരിക്കും ഇത്.

Related Articles

Check Also
Close
Back to top button