InternationalLatest

യാത്രക്കാരന്റെ ബാഗിനുള്ളില്‍ പൂച്ച; കണ്ടെത്തിയത് എക്‌സറേ മെഷീന്‍പരിശോധനയില്‍

“Manju”

ന്യൂയോര്‍ക്ക്: വിമാനയാത്രയ്‌ക്കായി എത്തിയ യാത്രക്കാരന്റെ ബാഗില്‍ കയറിക്കൂടിയ പൂച്ചയെ പിടികൂടി. അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തില്‍ കയറുന്നതിനായി ചെക്ക് ഇന്‍ ചെയ്ത ഒരു യാത്രക്കാരന്റെ ബാഗിനുള്ളിലാണ് പൂച്ച അതിവിദഗ്ധമായി കയറിക്കൂടിയത്. വിമാനത്തിനുള്ളിലേക്ക് കയറ്റുന്നതിന് മുന്‍പായി എയര്‍പോര്‍ട്ട് എക്‌സ്-റേ മെഷീനിലൂടെ കടന്നുപോയപ്പോഴാണ് ബാഗിനുള്ളില്‍ പൂച്ചയുടെ സാന്നിദ്ധ്യം സുരക്ഷാ ജീവനക്കാര്‍ക്ക് മനസിലാകുന്നത്.

ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ഇതിന്റെ നിരവധി ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. പൂച്ചയെ ബാഗില്‍ നിന്ന് പുറത്തേക്ക് വിട്ട് സുരക്ഷിതനാക്കിയെന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്. അറ്റ്‌ലാന്റയിലേക്ക് പോകുന്നതിനായി ഫ്‌ളോറിഡയിലേക്കുള്ള കണക്ടിംഗ് ഫ്‌ളൈറ്റ് കാത്തുനിന്ന യാത്രക്കാരന്റെ ബാഗിലാണ് പൂച്ച ഉണ്ടായിരുന്നത്. അതേസമയം ഈ പൂച്ച തന്റേതല്ലെന്നും, വീട്ടിലെ മറ്റൊരാളുടേതുമാണെന്നാണ് യാത്രക്കാരന്‍ പറയുന്നത്. ഓറഞ്ച് നിറത്തിലുള്ള പൂച്ചയാണിത്. പതുപതുത്ത ഇടം നോക്കി പൂച്ച ബാഗിനുള്ളില്‍ കയറിക്കൂടിയതാണെന്നാണ് നിഗമനം. പിന്നീട് അതിനുള്ളില്‍ കിടന്ന് അത് ഉറങ്ങിപ്പോയതാകാമെന്നും അധികൃതര്‍ പറയുന്നു.

Related Articles

Back to top button