KeralaKottayamLatest

നറുക്കെടുപ്പിലൂടെ കോട്ടയം നഗരസഭയില്‍ ഭരണകക്ഷിയെ തിരഞ്ഞെടുക്കും

“Manju”

കോട്ടയം: കോണ്‍ഗ്രസിന് പിന്തുണയുമായി കോട്ടയം നഗരസഭയുടെ 52ാം വാര്‍ഡില്‍ മത്സരിച്ച കോണ്‍ഗ്രസ് വിമത ബിന്‍സി സെബാസ്റ്റിയന്‍. ഡിസിസിയില്‍ എത്തിയാണ് ബിന്‍സി കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചത്. 52 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫ് 22, യുഡിഎഫ് 21, ബിജെപി 8, സ്വതന്ത്ര 1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.കോണ്‍ഗ്രസ് വിമതയുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചതോടെ എല്‍ഡിഎഫിനൊപ്പം യുഡിഎഫ് എത്തി. ഇതോടെ ആര്‍ക്ക് നഗരസഭ ഭരണം ലഭിക്കുമെന്നത് നറുക്കെടുപ്പിലൂടെ നിശ്ചയിക്കേണ്ടി വരും. യുഡിഎഫിന് ഭരണം ലഭിച്ചാല്‍ അഞ്ചു വര്‍ഷം ചെയര്‍പേഴ്‌സണ്‍ ഭരണം ലഭിക്കുമെന്ന് ബിന്‍സി പറഞ്ഞു.

 

Related Articles

Back to top button