Uncategorized

ഡോക്ടര്‍മാര്‍ ഡ്യൂട്ടി സമയത്ത് മുങ്ങിയാല്‍ പിടിവീഴും

“Manju”

ഡ്യൂട്ടി സമയത്ത് മുങ്ങുന്ന ഡോക്ടര്‍മാരെ പിടിക്കാന്‍ നിര്‍ണായക നീക്കവുമായി സംസ്ഥാന ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ആഭ്യന്തര ഓഡിറ്റ് തുടങ്ങി. ഇതോടെ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഡ്യൂട്ടി സമയത്ത് മുങ്ങുന്ന ഡോക്ടര്‍ക്ക് പിടിവീഴും എന്ന കാര്യം ഉറപ്പായി.

ഡ്യൂട്ടിയുള്ള ദിവസങ്ങളില്‍ രാവിലെ 10 മണിക്ക് എത്തി ഉച്ചയ്ക്ക് ഒന്നിന് പല ഡോക്ടര്‍മാരും മടങ്ങുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത് പരിശോധിക്കാന്‍ കോളജ് പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കിയത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ഓഡിറ്റ് ആരംഭിച്ചത്.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവികള്‍ക്ക് പ്രത്യേക സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കുകയും ചെയ്തു. രാവിലെ എട്ട് മുതല്‍ വൈകിട്ട് 3 മണി വരെയാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ഡ്യൂട്ടിസമയം. ഓഡിറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ ഈ മാസം ഒന്ന് മുതല്‍ 15 വരെയുള്ള തീയതികളിലെ ഡോക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഓരോ ദിവസത്തേയും വര്‍ക്ക് റിപ്പോര്‍ട്ട് വകുപ്പ് മേധാവികള്‍ക്ക് കൈമാറുകയും ചെയ്തു.

Related Articles

Back to top button