KeralaLatest

സ്റ്റാര്‍ട്ടപ്പ് സംഗമം ഡിസംബര്‍ 15ന്

“Manju”

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ഹര്‍ഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമം ഡിസംബര്‍ 15,16 തീയതികളില്‍ കോവളത്ത്.മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംരംഭകര്‍, നിക്ഷേപകര്‍, മാധ്യമപ്രതിനിധികള്‍, ഉപഭോക്താക്കള്‍, മെന്റര്‍മാര്‍ തുടങ്ങി മൂവായിരത്തോളം പേര്‍ പങ്കെടുക്കും.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സാങ്കേതിക-വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനുമുള്ള അവസരം ഹര്‍ഡില്‍ ഗ്ലോബലിലുണ്ടാകും. നിക്ഷേപകര്‍ക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനും നിക്ഷേപം നടത്താനുമുള്ള അവസരവും ഇതിലൂടെ ലഭിക്കും. അക്കാദമിക് വിദഗ്ധരും സംരംഭകരും ആശയവിനിമയം മെച്ചപ്പെടുത്തലും സമ്മേളനം ലക്ഷ്യമിടുന്നുണ്ട്.

Related Articles

Back to top button