KeralaLatest

ഓസ്‌ട്രിയയില്‍ റെയില്‍ ജീവനക്കാര്‍ പണിമുടക്കി

“Manju”

വിയന്ന: വേതന വര്‍ധന ആവശ്യപ്പെട്ട് ഓസ്ട്രിയയില്‍ അമ്ബതിനായിരത്തോളം റെയില്‍വേ ജീവനക്കാര്‍ പണിമുടക്കി. തിങ്കളാഴ്ച നടന്ന 24 മണിക്കൂര്‍ പണിമുടക്കില്‍ റെയില്‍ ഗതാഗതം പൂര്‍ണമായി നിലച്ചു.
ഓസ്ട്രിയയില്‍ 11 ശതമാനവും കടന്ന് പണപ്പെരുപ്പം കുതിക്കുന്ന സാഹചര്യത്തില്‍ വര്‍ധിച്ച ജീവിതച്ചെലവിന് അനുസരിച്ച്‌ വേതനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികളുടെ സമരം. ആവശ്യപ്പെട്ട വേതനവര്‍ധന തൊഴിലുടമകള്‍ അംഗീകരിക്കാതെ വന്നതോടെയാണ് സമരം. ഇതിനുമുമ്ബ് 2003ലാണ് റെയില്‍വേ ജീവനക്കാര്‍ പണിമുടക്കിയത്.

Related Articles

Back to top button