KeralaLatest

മാധ്യമങ്ങള്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നു; മന്ത്രി ജി സുധാകരന്‍

“Manju”

ആലപ്പുഴ: അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കി ചില മാധ്യമങ്ങള്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല താനെന്നും മന്ത്രി ജി സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സത്യവിരുദ്ധമായ വാര്‍ത്തകള്‍ നല്‍കുന്നതാരാണെന്ന് സ്ഥാപനത്തിന്റെ മാനേജ്‌മെന്റ് വെളിപ്പെടുത്തണമെന്നും ജി സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.എല്ലാ മാധ്യമങ്ങളും ഇത്തരത്തില്‍ ചെയ്യുന്നില്ല. ചില മാധ്യമങ്ങളിലെ റിപോര്‍ട്ടര്‍മാര്‍ പെയ്ഡ് റിപ്പോര്‍ട്ടര്‍മാരെപോലെയാണ് പെരുമാറുന്നത്, പണം വാങ്ങുന്നുവെന്നല്ല അര്‍ഥം പക്ഷേ അതുപോലെയാണ് തോന്നുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.യാതൊരു വിവാദവും ആലപ്പുഴയിലെ സിപിഎമ്മില്‍ ഇല്ല. എന്നിട്ടും ഇല്ലാത്ത വിവാദമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു.സിപിഎമ്മിനെക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ നല്‍കുന്ന മിസ് ഇന്‍ഫോര്‍മര്‍ ആരെന്ന് വ്യക്തമാക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു

Related Articles

Back to top button