KeralaLatest

അപേക്ഷ ക്ഷണിച്ചു

“Manju”

തിരുവനന്തപുരം ; വിഴിഞ്ഞം തീരദേശ പോലീസ് സ്‌റ്റേഷനിൽ ഇന്റർസെപ്റ്റർ / റെസ്‌ക്യൂ ബോട്ടിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.തസ്തിക ഒന്ന്: ബോട്ട് സ്രാങ്ക്. ദിവസവേതനം 1,155 രൂപ. യോഗ്യത- ഏഴാം ക്ലാസ്. 1970 ലെ കേരള സ്‌റ്റേറ്റ് പോർട്ട് ഹാർബർ ക്രാഫ്റ്റ് റൂൾ പ്രകാരമുള്ള ബോട്ട് സ്രാങ്ക് സർട്ടിഫിക്കറ്റ് / എം.എം.ഡി ലൈസൻസ് / മദ്രാസ് ജനറൽ റൂൾസ് പ്രകാരമുള്ള ലൈസൻസ് / ട്രാവൻകൂർ കൊച്ചിൻ റൂൾ പ്രകാരമുള്ള ബോട്ട് സ്രാങ്ക് ലൈസൻസ്. നേവിയിലും കോസ്റ്റ് ഗാർഡിലും ബി.എസ്.എഫിന്റെ വാട്ടർ വിങ് സൈനികരായും ജോലി ചെയ്തവർക്ക് മുൻഗണന. 5 ടൺ/12 ടൺ ഇന്റർസെപ്റ്റർ ബോട്ടിൽ കടലിൽ ജോലി ചെയ്തുള്ള പരിചയം. പ്രായപരിധി 30/06/2022 ന് 45 വയസ് കവിയാൻ പാടില്ല.

തസ്തിക രണ്ട്: ബോട്ട് ഡ്രൈവർ. ദിവസവേതനം 700 രൂപ. യോഗ്യത- ഏഴാം ക്ലാസ്. കേരള സ്‌റ്റേറ്റ് പോർട്ട് ഹാർബർ റൂൾ 1970 പ്രകാരമുള്ള ബോട്ട് ഡ്രൈവർ ലൈസൻസ് അല്ലെങ്കിൽ എം.എം.ഡി ലൈസൻസ്. നേവി കോസ്റ്റ് ഗാർഡ് ബി.എസ്.എഫിന്റെ വാട്ടർ വിങ് എന്നിവിടങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന. 5 ടൺ/ 12 ടൺ ഇന്റർസെപ്ടർ ബോട്ട് കടലിൽ ഓടിച്ചുള്ള മൂന്നുവർഷത്തെ പരിചയം. പ്രായപരിധി 30/06/2022 ന് 45 വയസ് കവിയാൻ പാടില്ല.

Related Articles

Back to top button