IndiaLatest

ധാരാവിയുടെ വികസനം അദാനി ഗ്രൂപ്പിന്; 5069 കോടിയുടെ കരാര്‍

“Manju”

മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് 535 ഏക്കര്‍ ഭൂമിയിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവി ചേരി. അദാനി ഗ്രൂപ്പിന് ചേരിയുടെ വികസന കരാര്‍ ഉറപ്പിച്ചതോടെ കാലങ്ങളായി മുടങ്ങി കിടക്കുന്ന ധാരാവിയിലെ രണ്ടുലക്ഷത്തിലേറെ കുടിലുകളുടെ പുനര്‍നിര്‍മാണത്തിനായിരിക്കും തുടക്കമാകുന്നത്. കരാര്‍പ്രകാരം താമസക്കാരുടെ പുനരധിവാസം ഏഴുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന് ധാരാവി വികസനപദ്ധതി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എസ്.വി.ആര്‍. ശ്രീനിവാസ് പറഞ്ഞു.

അദാനി ഗ്രൂപ്പിന് 5069 കോടിയുടെ പുനര്‍നിര്‍മാണക്കരാര്‍ പദ്ധതിയാണിത്. പദ്ധതിക്കായി മഹാരാഷ്ട്രാസര്‍ക്കാര്‍ ക്ഷണിച്ച ആഗോള ടെന്‍ഡറിന് അദാനി ഗ്രൂപ്പ്, ഡിഎല്‍എഫ്, നമാന്‍ ഗ്രൂപ്പ് എന്നീ മൂന്ന് കമ്പനികളാണ് സന്നദ്ധത അറിയിച്ചത്.

നിരവധി കുടില്‍ വ്യവസായങ്ങളും ഇവിടെയുണ്ട്. ലെതര്‍ ബാഗുകള്‍, വസ്ത്രനിര്‍മാണം, ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം തുടങ്ങിയവയാണ് പ്രധാന വ്യവസായങ്ങള്‍. ചേരിനിവാസികളില്‍ അര്‍ഹരായവര്‍ക്ക് സൗജന്യമായി വീടുനല്‍കുന്നതിനു പുറമേ അടിസ്ഥാനസൗകര്യമൊരുക്കേണ്ടതും കരാര്‍ ലഭിച്ച കമ്പനിയുടെ ചുമതലയാണ്. അടുത്ത 17 വര്‍ഷത്തിനുള്ളില്‍ ധാരാവിയുടെ സമഗ്രവികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം. 20,000 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് മേഖലയില്‍ ലക്ഷ്യമിടുന്നത്. മൊത്തത്തില്‍, ധാരാവി പുനര്‍വികസന പദ്ധതിയുടെ ഭാഗമായി 10 ദശലക്ഷത്തിലധികം ചതുരശ്ര അടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Related Articles

Back to top button