KeralaLatest

ഡോ. മോഹൻ പാമ്പാടിയുടേത് സാധാരണക്കാർക്കായി സമർപ്പിക്കപ്പെട്ട ജീവിതം; സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

കോട്ടയം; ശാന്തിഗിരി ആശ്രമം അഡ്വൈസറി ബോർഡ് രക്ഷാധികാരിയും മോഹൻ ദന്തൽ ക്ലിനിക് സ്ഥാപകനുമായ ഡോക്ടർ മോഹനൻ കെ പാമ്പാടിയുടെ ജീവിതം സാധാരണക്കാർക്ക് വേണ്ടി സമർപ്പിക്കപ്പെട്ട തായിരുന്നുവെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. അന്തരിച്ച ഡോ. മോഹൻ കെ. പാമ്പാടിയുടെ (77) അനുസ്മരണയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ അധ്യക്ഷത വഹിച്ചു.

പാമ്പാടിയിലെ വസതിയിലും ശാന്തിഗിരി ആശ്രമം പള്ളിക്കത്തോട് ബ്രാഞ്ചിലും ആയി നടന്ന ചടങ്ങുകളിൽ നിരവധി ആളുകൾ പങ്കെടുത്തു. പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയ്, ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, പാമ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശശികല പി എസ്, സാബു എബ്രഹാം, സന്ധ്യ രാജേഷ് സെബാൻ, കൂരോപ്പട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, സന്ധ്യാ സുരേഷ്, ബിജെപി ഏരിയാ സെക്രട്ടറി സോമൻ, സിപിഎം ലോക്കൽ സെക്രട്ടറി സുമോദ് ആർ നായർ, ശാന്തിഗിരി ആശ്രമം ഗുരുധർമ്മ പ്രകാശ സഭ അംഗങ്ങൾ തുടങ്ങി നിരവധി ആളുകൾ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. ചടങ്ങിൽ സജീവ് ടി.ഒ സ്വാഗതവും ശ്രീലേഖ ബിജോയി കൃതഞ്തയും പറഞ്ഞു.

Related Articles

Back to top button