IndiaInternationalKeralaLatestSports

വിന്‍സെന്‍സോ ആല്‍ബര്‍ട്ടോയെ ഗോകുലം കേരള എഫ്‌സി പ്രധാന പരിശീലകനായി നിയമിച്ചു

“Manju”

ശ്രീജ.എസ്

വരാനിരിക്കുന്ന ഐ-ലീഗ് സീസണിലെ പുതിയ മാനേജരായി ബെലീസ് ദേശീയ ടീം കോച്ച്‌ വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസിനെ ഗോകുലം കേരള എഫ്‌സി നിയമിച്ചു. ഇറ്റലി, ഘാന, ഇന്തോനേഷ്യ, ലാത്വിയ, പലസ്തീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കോച്ചിംഗ് ക്ലബ്ബുകളില്‍ 35 കാരനായ കോച്ചിന് അപാരമായ പരിചയമുണ്ട്. അര്‍മേനിയന്‍ അണ്ടര്‍ 19 ദേശീയ ടീമിന്റെ പരിശീലകനുമാണ്.

സെരി എ ക്ലബ് വെനീസിയ എഫ്‌സിയില്‍ ഔദ്യോഗിക കരിയര്‍ ആരംഭിച്ച അദ്ദേഹം മറ്റ് മൂന്ന് ഇറ്റാലിയന്‍ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്. 2010 ല്‍ ഇറ്റലി സെരി സി (തേര്‍ഡ് ഡിവിഷന്‍) ക്ലബ്ബില്‍ എ.എസ്. ആന്‍ഡ്രിയ ബാറ്റ് യങ്ങില്‍ മാനേജരായി ജോലി ചെയ്യുകയും ചെയ്തു. ക്ലബ്ബില്‍ മൂന്നുവര്‍ഷത്തെ കോച്ചിംഗ് കാലയളവിനുശേഷം, 2014 ല്‍ ലാത്വിയന്‍ ഫസ്റ്റ് ഡിവിഷന്‍ ക്ലബായ സാല്‍ഡസ് എഫ്‌കെയിലേക്ക് മാറി. പിന്നീട് എസ്റ്റോണിയ പ്രീമിയര്‍ ലീഗ് ക്ലബായ പെയ്ഡ് എല്‍. എഫ്‌കെയില്‍ അസിസ്റ്റന്റ് കോച്ചായി ചേര്‍ന്നു. മുന്‍ പരിശീലകന്‍ സാന്റിയാഗോ വരേല കഴിഞ്ഞ ദിവസം ക്ലബ് വിട്ടതിനെത്തുടര്‍ന്നാണ് ഗോകുലം പുതിയ പരിശീലകനെ നിയമിച്ചത്. രണ്ടു സീസണുകളില്‍ ഗോകുലത്തെ പരിശീലിപ്പിച്ച ശേഷമാണ് അദ്ദേഹം ടീം വിട്ടത്.

Related Articles

Back to top button