KeralaLatestThrissur

ദേശീയപാതയില്‍ ചരക്കുലോറിയും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം

“Manju”

സിന്ധുമോൾ. ആർ

തൃശ്ശൂര്‍: തൃശ്ശൂര്‍ ദേശീയപാതയില്‍ ചരക്കുലോറിയും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം നടന്നു. ടാങ്കര്‍ ലോറി വണ്‍വേ തെറ്റിച്ച്‌ വന്നതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. ബെംഗളൂരുവില്‍ നിന്ന് കന്യാകുമാരിയിലേക്ക് ഓക്‌സിജന്‍ എത്തിച്ച ശേഷം തിരികെ പോവുകയായിരുന്നു ലോറി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏതാണ്ട് 45 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു.
ടാങ്കര്‍ ലോറിയില്‍ നിന്ന് ചോര്‍ച്ചയുണ്ടെന്ന നിഗമനം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഭീതിയൊഴിഞ്ഞു. ഫയര്‍ഫോഴ്‌സ് എത്തി പരിശോധിച്ചപ്പോള്‍ ലോറിക്കകത്ത് ഒന്നുമില്ലെന്ന് വ്യക്തമായി. അപകടത്തില്‍ പെട്ട വാഹനങ്ങള്‍ നീക്കുന്നത് വരെ ഗതാഗതം ഒരു ഭാഗത്ത് കൂടി മാത്രമാക്കി ട്രാഫിക് ക്രമീകരിച്ചു.

Related Articles

Back to top button