KeralaLatest

ബിഷപ്പ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നാളെ ശാന്തിഗിരിയിൽ

“Manju”

പോത്തൻകോട് : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ബിഷപ്പ് മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നാളെ (2022 ഡിസംബര്‍ 3 ശനിയാഴ്ച) പോത്തൻകോട് ശാന്തിഗിരി ആശ്രമം സന്ദർശിക്കും. ഉച്ചയ്ക്ക് 12 മണിയ്ക്ക് ആശ്രമത്തിലെത്തുന്ന ബിഷപ്പ് തൃതീയൻ ബാവയെ ആശ്രമം സന്ന്യാസസംഘം സ്വീകരിക്കും. സ്പിരിച്ച്വല്‍ സോണിലെ പ്രാര്‍ത്ഥനാലയം പര്‍ണ്ണശാല സഹകരണ മന്ദിരം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഉച്ചയ്ക്ക് 2 മണിക്ക് ശാന്തിഗിരി ഗുരുധര്‍മ്മപ്രകാശ സഭയിലെ അംഗങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യും. സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ശാന്തിഗിരിയിലെത്തുന്നതെന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അറിയിച്ചു.

Related Articles

Back to top button