IndiaLatest

മുംബൈയില്‍ ജനുവരി 2 വരെ കര്‍ഫ്യൂ

“Manju”

മുംബൈയില്‍ ജനുവരി 2 വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അഞ്ചോ, അതിലധികമോ ആളുകളുടെ ഒത്തുചേരല്‍ നിരോധിക്കുകയും ചെയ്തു. മുംബൈ പോലീസ് മിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി കമ്മീഷണര്‍ വിശാല്‍ താക്കൂറാണ് പത്രക്കുറിപ്പില്‍ അറിയിച്ചത്.

ഏതെങ്കിലും തരത്തിലുള്ള ഒത്തുചേരലുകള്‍, ഘോഷയാത്ര, പ്രകടനം, ഉച്ചഭാഷണിയുടെ ഉപയോഗം തുടങ്ങിയവയ്ക്ക് നഗരത്തില്‍ നിരോധനം ഏര്‍പ്പെടുത്തി. ഡിസംബര്‍ നാല് മുതല്‍ ജനുവരി രണ്ടു വരെ മുംബൈയില്‍ ആയുധ നിരോധനം നടപ്പാക്കിയിട്ടുണ്ട്. ആയുധങ്ങള്‍, തോക്കുകള്‍, വാളുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവയ്ക്കും വിലക്കുണ്ട്. കൂടാതെ വ്യാപാര സ്ഥാപനങ്ങളിലെ യോഗങ്ങള്‍, കടകളിലും സ്ഥാപനങ്ങളിലുമുള്ള ഒത്തുചേരലുകള്‍, ഘോഷയാത്രകള്‍ എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button