IndiaLatest

രാഷ്‌ട്രപതി ഇന്ന് ഒഡീഷയില്‍

“Manju”

ന്യൂഡല്‍ഹി: ത്രിദിന സന്ദര്‍ശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ഒഡീഷയിലെത്തും. സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് മുതല്‍ 27 വരെയാണ് രാഷ്‌ട്രപതിയുടെ ഒഡീഷ സന്ദര്‍ശനം. ഒഡീഷയിലെ അതുത് ബന്ധൻ കുടുംബം സ്‌പോണ്‍സര്‍ ചെയ്യുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമായി മുര്‍മു കൂടിക്കാഴ്ച നടത്തും. ശേഷം വൈകുന്നേം ഭുവനേശ്വറിലെ രാജ്ഭവന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിലും പങ്കെടുക്കും.

നാളെ കട്ടക്കില്‍ വെച്ച്‌ നടക്കുന്ന ഒറീസ ഹൈക്കോടതിയുടെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് കട്ടക്കിലെ എസ്‌സിബി മെഡിക്കല്‍ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ വാര്‍ഷിക പരിപാടിയിലും കട്ടക്കില്‍ നാഷണല്‍ ലോ യൂണിവേഴ്സിറ്റി ബിരുദദാന ചടങ്ങിലും രാഷ്‌ട്രപതി എത്തും.

ഒഡീഷ സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്‌ച്ച , ഒഡീഷയിലെ രാജ്ഭവനില്‍ വെച്ച്‌ വനവാസി സംഘങ്ങളുമായി (പിവിടിജി) മുര്‍മു സംവദിക്കും. തുടര്‍ന്ന് പ്രജാപിതാ ബ്രഹ്‌മ കുമാരീസ് ഐശ്വര്യ വിശ്വ വിദ്യാലയത്തിന്റെ ‘ദി ഇയര്‍ ഓഫ് പോസിറ്റീവ് ചെയ്ഞ്ച് എന്ന ഈ വര്‍ഷത്തെ പ്രമേയത്തില്‍ രാജ്യവ്യാപകമായുള്ള സെമിനാറുകള്‍ക്കും സമ്മേളനങ്ങള്‍ക്കും രാഷ്‌ട്രപതി തുടക്കമിടും. ഭുവനേശ്വറിലെ ദസഭാട്ടയയിലെ ലയിറ്റ് ഹൗസ് കോംപ്ലക്‌സിന്റെ തറക്കല്ലിടല്‍ കര്‍മ്മവും നിര്‍വഹിക്കുമെന്ന് രാഷ്‌ട്രപതി ഭവൻ അറിയിച്ചു.

Related Articles

Back to top button