KeralaKollamLatest

കൊട്ടിയത്ത് ബാലികയെ പീഡിപ്പിച്ച 93കാരന്‍ അറസ്​റ്റില്‍

“Manju”

സിന്ധുമോൾ. ആർ

കൊട്ടിയം: എട്ടുവയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ 93 കാരനെ പോക്സോ വകുപ്പുചുമത്തി ​പോലീസ് അറസ്​റ്റ്​ ചെയ്തു. മുഖത്തല കിഴവൂര്‍ സ്വദേശി കാസിംകുഞ്ഞാണ് അറസ്​റ്റിലായത്. കോവിഡ് പരിശോധന കഴിഞ്ഞ പ്രതി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീടിനടുത്ത് ട്യൂഷന്‍ പഠിക്കാനെത്തിയ ബാലികയെ ശാരീരികമായി ഉപദ്രവിച്ചതായാണ് പരാതി. സമീപജില്ലയില്‍ താമസിക്കുന്ന മാതാവിന്റെ അടുത്ത് കുട്ടി എത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. ശാരീരിക അസ്വസ്ഥതകളും പനിയും പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിലെത്തിച്ച്‌ പരിശോധിച്ചപ്പോഴാണ് പീഡനം നടന്നതായി കണ്ടെത്തിയത്. മാതാവ് ചൈല്‍ഡ്​ലൈന് പരാതി നല്‍കി. കൊട്ടിയം ​പോലീസ് കേസ് രജിസ്​റ്റര്‍ ചെയ്ത് പ്രതിയെ അറസ്​റ്റ്​ ചെയ്തു.

Related Articles

Back to top button