KeralaLatestThiruvananthapuram

ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജില്‍ ആന്റിറാഗിംഗ് ക്യാമ്പയിന് തുടക്കമായി

“Manju”

പോത്തന്‍കോട് : ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജില്‍ ആന്റിറാഗിംഗ് ക്യാമ്പയിന് തുടക്കമായി. ഇന്ന് (3.12.22) ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 10 മണി മുതല്‍ 12 മണി വരെയായിരുന്നു ക്യാമ്പയിന്‍. എറണാകുളം കേരള ഹൈ കോര്‍ട്ട് അഡ്വ. കെ. സി. സന്തോഷ് കുമാര്‍, പോത്തന്‍കോട് സബ് ഇന്‍സ്പെക്ടര്‍ രാജീവ് എസ് എന്നിവരാണ് ക്ലാസ്സ് എടുത്തത്. ശാന്തിഗിരി സിദ്ധാമെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സ്റ്റാഫുകളും ക്ലാസ്സില്‍ പങ്കെടുത്തു. തുടര്‍ന്നും ആന്റിറാഗിംഗ് ക്യാമ്പയിന്‍ ക്ലാസ്സുകള്‍ നടക്കുന്നതായിരുക്കുമെന്ന് കോളേജ്  അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button