KeralaLatest

ഇന്നലെ ദിവംഗതനായ എ.പത്മനാഭന്റെ സംസ്കാരം നടന്നു.

“Manju”

 

കോട്ടയം : ആശ്രമം ആര്‍ട്സ് & കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ജനറല്‍ മാനേജറും മാണിക്കല്‍ ഗ്രാമപഞ്ചായത്ത് മുന്‍ സെക്രട്ടറിയുമായ എം.പി. പ്രമോദിന്റെ പിതാവ് ഇന്നലെ ദിവംഗതനായ കോട്ടയം കല്ലറ ഗുരുകൃപയിൽ എ.പത്മനാഭൻ (98) ന്റെ സംസ്കാരചടങ്ങുകള്‍ ഇന്ന് (6-04-2023 വ്യാഴം) രാവിലെ 11.30 ന് കോട്ടയം കല്ലറ, ഗുരുകൃപ വീട്ടുവളപ്പില്‍ നടന്നു. പ്രാർത്ഥനാ ചടങ്ങുകൾക്ക് സമാദരണീയ സ്വാമി ജയപ്രിയ ജ്ഞാന തപസ്സി നേതൃത്വം നൽകി. മിലിട്ടറി സർവീസിലിരിക്കെ രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തിരുന്ന ഇദ്ദേഹം കോട്ടയം ജില്ലയിലെ ഏറ്റവും പ്രായമേറിയ എക്സ്സർവീസ് മെമ്പറിൽ ഒരാളായിരുന്നു. ഭാര്യ: ചെങ്ങളം മാരാമറ്റത്ത് ദിവംഗതയായ സി.ആർ.ദേവകി (അദ്ധ്യാപിക).

മറ്റുമക്കൾ : പി.എം.സദാനന്ദൻ (റിട്ട.മാനേജർ, ..ബി) , എം.പി പ്രദീപ് (ബിസിനസ്, എറണാകുളം), പ്രിയ ദേവകി (സിംഗപ്പൂർ ) മരുമക്കൾ : പി. ജി. ശ്രീ (റിട്ട.മാനേജർ, എസ്.ബി..), ഗീതാഭായി (കാർഷിക ഗ്രാമ വികസന ബാങ്ക്, തിരുവനന്തപുരം), ലേഖാ പ്രദീപ്, സുരേഷ് (സിംഗപ്പൂർ )

Related Articles

Back to top button