IndiaLatest

സൈനിക ഹെലികോപ്റ്റർ അപകടം : മരണം 13

“Manju”

കോ​യ​മ്പത്തൂ​ര്‍: ഊ​ട്ടി കൂ​നൂ​രി​ലെ സൈനിക ഹെലികോപ്റ്റർ അപകടത്തില്‍  13 പേർ മരിച്ചെന്ന് ദേശിയ വാർത്ത ഏജൻസി ANI.ഡിഎൻഎ പരിശോധന നടപടികൾ തുടങ്ങിയതായും റിപ്പോർട്ട്. ഹെ​ലി​കോ​പ്റ്റ​റി​ല്‍ ആ​കെ 14 പേ​രു​ണ്ടാ​യി​രു​ന്നതായാണ് റിപ്പോര്‍ട്ട്.

സംയുക്ത സൈനിക മേധാവി വിപിന്‍ റാ​വ​ത്തി​ന് പു​റ​മേ, ഭാ​ര്യ മ​ധു​ലി​ക റാ​വ​ത്ത്, ബ്രി​ഗേ​ഡി​യ​ര്‍ എ​ല്‍.​എ​സ്. ലി​ഡ​ര്‍, ലെ​ഫ്. കേ​ണ​ല്‍ ഹ​ര്‍​ജീ​ന്ദ​ര്‍ സിം​ഗ്, എ​ന്‍.​കെ. ഗു​ര്‍​സേ​വ​ക് സിം​ഗ്, എ​ന്‍.​കെ. ജി​തേ​ന്ദ്ര​കു​മാ​ര്‍, ലാ​ന്‍​സ് നാ​യി​ക് വി​വേ​ക് കു​മാ​ര്‍, ലാ​ന്‍​സ് നാ​യി​ക് ബി ​സാ​യ് തേ​ജ, ഹ​വീ​ല്‍​ദാ​ര്‍ സ​ത്പാ​ല്‍ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​ പ്പെ​ട്ട​ത്.

സു​ലൂ​ര്‍ വ്യോ​മ​സേ​ന കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും വെ​ല്ലിം​ഗ്ട​ണ്‍ ഡി​ഫ​ന്‍​സ് കോ​ള​ജി​ലേ​ക്ക് ആ​യി​രു​ന്നു സം​യു​ക്ത സൈ​നി​ക മേ​ധാ​വി​യു​ടെ യാ​ത്ര. ഡി​ഫ​ന്‍​സ് കോ​ള​ജി​ല്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.45-ന് ​അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​ഭാ​ഷ​ണ​മു​ണ്ടാ​യി​രു​ന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത് .

Related Articles

Back to top button