IndiaLatest

‘മ്മടെ തൃശ്ശൂര്‍ പൂരം’ ദുബായില്‍ അരങ്ങേറി

ദുബായിയെ പൂരപ്പറമ്പാക്കി 'മ്മടെ തൃശൂര്‍ പൂരം' - എത്തിസലാത്ത് അക്കാദമിയില്‍ അരങ്ങേറിയ പൂരത്തെ ഏറ്റെടുത്ത് ദുബായ്

“Manju”

ദുബായ്, 04.12. 2022: ദുബായിയെ താള മേളങ്ങളുടെ ആഘോഷം നിറഞ്ഞ പൂരപ്പറമ്പക്കി മ്മടെ തൃശ്ശൂര്‍ പൂരം അരങ്ങേറി. ആവേശത്തോടെ ജനങ്ങള്‍ ഒഴുകിയെത്തിയതോടെ എത്തിസലാത്ത് അക്കാദമിയില്‍ അരങ്ങേറിയ മ്മടെ തൃശൂരും ഇക്വിറ്റി പ്‌ളസ് അഡ്വര്‍ടൈസിങ്ങും  സംഘടിപ്പിച്ച പ്രവാസി പൂരത്തെ ദുബായ് ഏറ്റെടുത്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ ദുബായ് തൃശ്ശൂര്‍ പൂരത്തിന്റെയും, നാട്ടിലെ തൃശൂര്‍ പൂരത്തിന്റെയും ആവേശത്തോടെയും, പൊലിമയോടെയുമാണ് ദുബായില്‍ മ്മടെ തൃശൂര്‍ പൂരം അരങ്ങേറിയത്.

രാവിലെ തന്നെ പൂരത്തിന്റെ ആഷോഷക്കാഴ്ചകള്‍ക്ക് തുടക്കമായിരുന്നു. കൊടിയേറ്റം, ഇരുകോല്‍ പഞ്ചാരി മേളം, മഠത്തില്‍വരവു  പഞ്ചവാദ്യം, കാവടിയാട്ടം, നാദസ്വരം, ഇലഞ്ഞിത്തറ പാണ്ടി മേളം, ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, ലൈവ് ബാന്‍ഡ്, കൊടിയറക്കം എന്നിവ പൂരപ്പറമ്പില്‍ അരങ്ങേറി. മേളലയങ്ങളുടെ വാദ്യഘോഷപ്പെരുമയില് ആര്‍ത്തിരമ്പുന്ന ജനസാഗരത്തോടൊപ്പം,100ഇല്‍ അധികം വാദ്യകലാകാരന്മാരെ അണിനിരത്തി വിണ്ണില്‍ നിന്ന് താളക്രമങ്ങളെ വിരല്‍ത്തുമ്പില്‍  സംയോജിപ്പിച്ച് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പ്രവാസ ലോകത്ത് ആദ്യമായൊരുക്കിയ മട്ടന്നൂര്‍ സ്‌പെഷ്യല്‍  ഇരുകോല്‍  പഞ്ചാരി മേളം കാണികളെ അക്ഷരാര്‍ത്ഥത്തില്‍ തൃശൂരിലെ പൂരപ്പറമ്പിലെത്തിച്ചു.

പ്രവാസലോകത്ത് ആദ്യമായി പഞ്ചവാദ്യം അവതരിപ്പിക്കുവാനായി എത്തുന്ന പാറമേക്കാവിന്റെ പ്രമാണം വഹിക്കുന്ന ശ്രീ പറക്കാട് തങ്കപ്പന്‍മാരാരുടെ മേജര്‍ സെറ്റ് പഞ്ചവാദ്യവും ഈ തവണത്തെ പൂരത്തിന്റെ പ്രധാന ആകര്‍ഷണമായി. 100ഇല്‍ അധികം കലാകാരന്‍മാരെ അണിനിരത്തി പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ അരങ്ങേറിയ ലോക പ്രശസ്തമായ ഇലഞ്ഞിത്തറ പാണ്ടി മേളം കാണികള്‍ക്ക് മറ്റൊരു വിരുന്നായി.

പ്രശസ്ത പിന്നണി ഗായികരും, സംസ്ഥാന പുരസ്‌ക്കാര ജേതാക്കളുമായ സൂരജ് സന്തോഷും, നിത്യാ മാമനും ഒരുമിച്ച ലൈവ് ബാന്‍ഡ് മ്യൂസിക്ക് നൈറ്റും മ്മടെ തൃശൂര് പൂര നഗരിയില് കാണികളെ ത്രസിപ്പിച്ചു. കേളി, കാളകളി , ഘോഷയാത്ര, റോബോട്ടിക്ക് ആനകള്‍്, തൃശ്ശൂര്‍ കോട്ടപ്പുറം ദേശം പുലിക്കളി, കരിയന്നൂര്‍ സഹോദരങ്ങളുടെ നാദസ്വര മേളം, കാവടിയാട്ടം, കുടമാറ്റം എന്നിവയും പൂര നഗരിയിലെത്തിയ ആയിരങ്ങളില്‍ ആവേശം നിറച്ചു.

നിക്കായ് ആണ് മ്മടെ തൃശൂര്‍ പൂരത്തിന്റെ ടൈറ്റില് സ്‌പോണ്‍സറായത്. ജിആര്‍ബി പ്യുവര്‍ ഗീ, ഇഗ്ലൂ ഐസ്ക്രീം, ഫില്‍മി, ഹോട്ട് പാക്ക്, വള്‍ക്കന്‍, ലെയ്ത്ത് ഇലക്‌ട്രോ മെക്കാനിക്കല്‍, യുഎക്യൂ ഫോംസ്, മിക്കാസ ഗ്രൂപ്പ്, ജെഎംജെ ഹൌസിങ് ലിമിറ്റഡ്, ഫോര്‍ട്ടെല്‍ ഗ്ലോബല്‍ എന്നിവ അസോസിയേറ്റ് സ്‌പോണ്‌സര്‍മാരുമായി. ബാക്ക് വാട്ടേര്‍സ് റെസ്റ്റോറന്റ് ഉമ്മുല്‍ ഖുവൈന്‍ (Backwaters Restaurant) ആണ് റസ്റ്റോറന്റ് പാര്‍ട്ണര്‍. ഹിറ്റ് 96.7, ഡെയ്‌ലിഹണ്ട്, ഗള്‍ഫ് മാധ്യമം, സീ കേരളം എന്നിവയാണ് മീഡിയ പാർട്ണർമാർ. ഇക്വിറ്റി പ്‌ളസ് അഡ്വര്‍ടൈസിങ്ങും, മ്മടെ തൃശൂരുമാണ് ഇവന്റ് സംഘടിപ്പിച്ചത്.

Related Articles

Back to top button