IndiaLatest

മെട്രോ ടിക്കറ്റിനൊപ്പം ക്യാബും ഓട്ടോയും ബുക്ക് ചെയ്യാം

“Manju”

മെട്രോ ടിക്കറ്റിനൊപ്പം ക്യാബും ഓട്ടോയും ബുക്ക് ചെയ്യാനുള്ള സംവിധാനം ഉടന്‍ പുറത്തിറക്കാന്‍ ബംഗളൂരൂ മെട്രോ. ഇതിനായി പുതിയ ആപ്പ് വികസിപ്പിക്കാനാണ് തീരുമാനം. ഇതിനായി ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് രണ്ടു സ്വകാര്യ കമ്പനികളെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആപ്പ് വികസിപ്പിക്കാനായി മള്‍ട്ടി മോഡല്‍ അര്‍ബന്‍ മൊബിലിറ്റി പ്ലാറ്റ്‌ഫോമായ സിറ്റിലിറ്റിയെയും, ഗിസ് ഇന്ത്യ കമ്പനിയെയും സമീപിച്ചിട്ടുണ്ടെന്ന് ബിഎംആര്‍സിഎല്‍ മാനേജിംഗ് ഡയറക്ടര്‍ അഞ്ജും പര്‍വേസ് പറഞ്ഞു. ”ആപ്പ് ഡെവലപ്പ്മെന്റ് പ്രാരംഭ ഘട്ടത്തിലാണ്, ഞങ്ങളുടെ ആവശ്യങ്ങള്‍ ഞങ്ങള്‍ അവരോട് വിശദീകരിച്ചു. ആപ്പ് തയ്യാറാക്കാന്‍ കുറച്ച്‌ മാസമെടുക്കും, തയ്യാറായാലുടന്‍, ഞങ്ങള്‍ അത് യാത്രക്കാര്‍ക്കായി ലോഞ്ച് ചെയ്യും”, അഞ്ജും പര്‍വേസ് കൂട്ടിച്ചേര്‍ത്തു.

ആപ്പ് മൂന്നാം കക്ഷികളെ ലിങ്ക് ചെയ്യും. അതിലൂടെ യാത്രക്കാര്‍ക്ക് ഫോണിലൂടെ മെട്രോ ടിക്കറ്റിനൊപ്പം ഓട്ടോറിക്ഷകളോ ക്യാബുകളോ ബുക്ക് ചെയ്യാന്‍ കഴിയും. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്,” ബംഗളൂരു മെട്രോ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഗിസ് ഇന്ത്യ ഇത്തരമൊരു പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത് പ്രതീക്ഷാവഹമാണെന്ന് ഡയറക്ടറേറ്റ് ഓഫ് അര്‍ബന്‍ ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വി മഞ്ജുള മാധ്യമങ്ങളോട് പറഞ്ഞു.

 

Related Articles

Back to top button