LatestThiruvananthapuram

ശാന്തിഗിരി വിദ്യാഭവനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

“Manju”

 

പോത്തൻകോട് : ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിൽ നാളെ (10-12-2022 ശനിയാഴ്ച) സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. പോത്തൻകോട് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് മെഡിക്കൽ ക്യാമ്പ് നടക്കുക. രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമായിരിക്കും. തുടർ ചികിത്സാ സൗകര്യവും, ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡിസ്കൗണ്ട് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർ രാവിലെ 9 മണിക്ക് രജിസ്ട്രേഷനായി എത്തിച്ചേരാവുന്നതാണ്.

Related Articles

Back to top button