KeralaLatest

കൊല്ലം ജില്ലയില്‍ വീണ്ടും കോവിഡ്

“Manju”

രജിലേഷ് കെ.എം.

കൊല്ലം : ആറ് പേർക്കു കൂടി കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ചു. നാലു പേര്‍ ചാത്തന്നൂരുമായി നേരിട്ട് ബന്ധമുള്ളവരാണ്. ചാത്തന്നൂര്‍ സ്റ്റാന്‍ഡേര്‍ഡ് ജംഗ്ഷന്‍ സ്വദേശികളുടെ ഒന്‍പതു വയസുള്ള മകന്‍, കല്ലുവാതുക്കല്‍ പാമ്പുറം സ്വദേശി ചാത്തന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക(41), കുളത്തൂപ്പുഴ സ്വദേശിയായ 73 കാരന്‍, ചാത്തന്നൂര്‍ എം.സി.പുരം നിവാസിയായ 64കാരന്‍, തൃക്കോവില്‍വട്ടം മുഖത്തല സ്വദേശി ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക (52 വയസ്), ഓഗ്മെന്റഡ് സര്‍വെയ്‌ലന്‍സിന്റെ ഭാഗമായി കണ്ടെത്തിയ ആന്ധ്ര സ്വദേശിയായ 28 കാരന്‍ എന്നിവര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. …

ജില്ലയില്‍ ആറ് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജാഗ്രത അതീവകര്‍ശനമാക്കിയതായി മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജിലെ ഫാര്‍മസിസ്റ്റിന്റെ മകനായ 9
വയസ്സുകാരന്‍ ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നേരത്തെ ചികില്‍സയ്‌ക്കെത്തിയിരുന്നു. കുളത്തൂപ്പുഴയില്‍ എഴുപത്തിയേഴുകാരനു രോഗം പടര്‍ന്നത് എവിടെ നിന്നെന്നു വ്യക്തമല്ല….

Related Articles

Leave a Reply

Back to top button