IndiaLatest

ഭാരത്​ ബന്ദിന്​ പിന്തുണയുമായി രാഹുല്‍ ഗാന്ധി

“Manju”

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറി​െന്‍റ പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ അടിമകളാക്കുന്നതാണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. കാര്‍ഷിക ബില്ലി​നെതിരായി കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്​ത ഭാരത്​ ബന്ദിനെ​ പിന്തുണക്കുന്നതായും രാഹുല്‍ ട്വീറ്റ്​ ചെയ്​തു.

ജി.എസ്​.ടി നടപ്പാക്കിയതിലെ പിഴവ്​ ചെറുകിട- ഇടത്തരം സംരംഭങ്ങളെ തകര്‍ത്തു. പുതിയ കാര്‍ഷിക നിയമങ്ങള്‍ നമ്മുടെ കര്‍ഷകരെ അടിമകളാക്കുകയും ചെയ്യും. ഭാരത്​ ബന്ദിനെ പിന്തുണക്കുന്നു -രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രസര്‍ക്കാറി​െന്‍റ കരിനിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്​ കോടതിയെ സമീപിക്കുമെന്ന്​ രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button