IndiaLatest

മൂണ്‍ എന്ന കൂനന്‍ തിമിംഗലം ; നട്ടെല്ലു തകര്‍ന്നിട്ടും നീന്തിയത് 4828 കിലോമീറ്റര്‍

“Manju”

ഹവായ് : നട്ടെല്ല് തകര്‍ന്ന ശേഷവും മൂണ്‍ എന്ന് പേരിട്ടിരിക്കുന്ന കൂനന്‍ തിമിംഗലം നീന്തിയത് 4828 കിലോമീറ്റര്‍. കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്നാണ് തിമിംഗലത്തിന്റെ അസ്ഥി തകര്‍ന്നത് .2022 സെപ്റ്റംബര്‍ മാസത്തിലാണ് മൂണിന്റെ ശരീരത്തില്‍ കപ്പല്‍ ഇടിച്ചത്അതിനു മുന്‍പ് മൂണിന്റെ ചിത്രം വടക്കന്‍ ബ്രിട്ടീഷ് കൊളംബിയയ്‌ക്ക് സമീപം വച്ച്‌ ശാസ്ത്രജ്ഞന്മാര്‍

അതിനു മുന്‍പ് മൂണിന്റെ ചിത്രം വടക്കന്‍ ബ്രിട്ടീഷ് കൊളംബിയയ്‌ക്ക് സമീപം വച്ച്‌ ശാസ്ത്രജ്ഞന്മാര്‍ എടുത്തിരുന്നു . ഈ പ്രദേശം കാനഡയ്‌ക്ക് സമീപമാണ്. ഇതിനുശേഷം, തിമിംഗലത്തെ 2022 ഡിസംബര്‍ 1 ന് ഹവായിയില്‍ വച്ചാണ് കണ്ടത് . എന്നാല്‍ അന്ന് തിമിംഗലം ഏറെ അവശ നിലയിലായിരുന്നു.

നട്ടെല്ല് തകര്‍ന്ന ശേഷവും 4828 കിലോമീറ്ററാണ് മൂണ്‍ നീന്തിക്കയറിയത് . ഒരു ദശാബ്ദത്തിലേറെയായി ശാസ്ത്രജ്ഞര്‍ ഈ തിമിംഗലത്തെ കുറിച്ച്‌ പഠിക്കുന്നു. കഴിഞ്ഞ ദശകത്തില്‍ ഫിന്‍ ദ്വീപിനടുത്താണ് മൂണിനെ കണ്ടത്. അന്ന് ആരോഗ്യകരമായിരുന്നു ഇതിന്റെ അവസ്ഥ . . 2020 ല്‍, മൂണ്‍ തന്റെ കുഞ്ഞ് തിമിംഗലവുമായി പ്രത്യക്ഷപ്പെട്ടു.കുട്ടിയെ വേട്ടയാടാനും ബ്രീഡിംഗ് ഗ്രൗണ്ടില്‍ ജീവിക്കാനും പഠിപ്പിക്കുകയായിരുന്നു അന്ന് മൂണ്‍.

സെപ്റ്റംബറിലാണ് മൂണിന്റെ പരിക്ക് കണ്ടെത്തിയത്.സെപ്റ്റംബറില്‍ മൂണിന്റെ ശരീരം വിചിത്രമായി വളഞ്ഞതായി ഗവേഷകര്‍ ശ്രദ്ധിച്ചു. പിന്നാലെ ഏരിയല്‍ ഫോട്ടോഗ്രാഫി എടുത്തു. സുഷുമ്നാ നാഡിക്ക് സാരമായ തകരാര്‍ സംഭവിച്ചതായി കണ്ടെത്തി. നീന്താന്‍ പോലും പറ്റാത്ത രീതിയിലായിരുന്നു പരിക്ക്. എന്നിട്ടും കാനഡയില്‍ നിന്ന് ഹവായിയിലെത്തി. ഈ കാഴ്ച കണ്ടതോടെ ശാസ്ത്രജ്ഞര്‍ ആശങ്കയിലായി. കപ്പലുകളുടെ കൂട്ടിയിടി മൂലം തിമിംഗലങ്ങള്‍ അല്ലെങ്കില്‍ അത്തരം വലിയ മത്സ്യങ്ങള്‍ക്ക് പലപ്പോഴും പരിക്കേല്‍ക്കുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു.

അതിന്റെ അവസ്ഥ കണ്ടെത്തിയ എന്‍ജിഒയുടെ പ്രധാന ഗവേഷകയായ ജെന്നി റേ പറഞ്ഞു, ജീവിക്കാന്‍ മൂണ്‍ നീന്തുന്നത് തുടരണം. . എന്നാല്‍ ഇപ്പോള്‍ നീന്തല്‍ രീതി മാറിയിരിക്കുന്നു. വാല്‍ ചലിപ്പിക്കാന്‍ കഴിയാത്തതിനാല്‍, വളരെ ശ്രമകരമാണ് മൂണിന്റെ അവസ്ഥ. .

മൂണിനെ ദയാവധം ചെയ്താല്‍ മതി എന്ന് നിര്‍ദേശിക്കുന്നവരുമുണ്ട് . എന്നാല്‍ ഇതിനായി വിഷ പദാര്‍ത്ഥങ്ങള്‍ വന്‍തോതില്‍ ഉപയോഗിക്കേണ്ടി വരുമെന്ന് ജെന്നി റേ പറഞ്ഞു. മൂണ്‍ വിഷപദാര്‍ത്ഥം കഴിച്ച്‌ മരിച്ചാല്‍ ആ മൃതശരീരം ഭക്ഷിക്കുന്ന കടല്‍ജീവികള്‍ക്കും ദോഷഫലം ഉണ്ടാക്കും. . നിലവില്‍ മൂണിന്റെ അവസ്ഥയില്‍ വേദനിക്കുകയല്ലാതെ ഒന്നും ചെയ്യാനാവില്ലെന്നും അവര്‍ പറഞ്ഞു.

Related Articles

Back to top button