IndiaLatest

കൈക്കൂലി വാങ്ങി; വിജിലന്‍സ് എത്തിയപ്പോള്‍ പണം വിഴുങ്ങി പോലീസ് ഉദ്യോഗസ്ഥന്‍

“Manju”

ചണ്ഡീഗഡ്: പരാതിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയില്‍. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. പിടിക്കപ്പെട്ടപ്പോള്‍ തെളിവ് നശിപ്പിക്കാനായി പോലീസുകാരന്‍ കൈക്കൂലി ആയി വാങ്ങിയ പണം വിഴുങ്ങി രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. സബ് ഇന്‍സ്‌പെക്ടറായ മഹേന്ദ്ര ഉല എന്ന പോലീസുകാരനാണ് പോത്തുമോഷണക്കേസില്‍ പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങിയത്.

പോത്ത് മോഷണക്കേസിലെ പ്രതിക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥന്‍, പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പോത്തിന്റെ ഉടമസ്ഥനായ ശുഭനാഥ് എന്നയാളില്‍നിന്നും 10,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 6,000 രൂപ ഇതിനകം കൈക്കൂലി നല്‍കിയ ഇയാള്‍ ബാക്കി തുക നല്‍കുന്നതിന് മുമ്പ് വിജിലന്‍സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് ഇയാളെ പിടികൂടുകയായിരുന്നു. അതിനിടയിലാണ് കൈക്കൂലി പണം വിഴുങ്ങി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത്.

Related Articles

Back to top button