IndiaLatest

എം. എല്‍. എ. മാര്‍ ബി. ജെ .പി.യില്‍ ചേര്‍ന്നു

“Manju”

മേഘാലയില്‍ നാല് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. എന്‍പിപി യുടെ രണ്ടും ,ഒരു സ്വതന്ത്രനും, 1 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയും ആണ് ബിജെപിയില്‍ ചേര്‍ന്നത്.ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശര്‍മ അംഗത്വം നല്‍കി സ്വീകരിച്ചു. അതേസമയം അടുത്ത വര്‍ഷം ആദ്യം മേഘാലയയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.അതിനിടെ മേഘാലയയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ‘മിഷന്‍ മേഘാലയ’യ്ക്ക് തുടക്കം കുറിച്ചു. മണ്ണിന്റെ മക്കളാണ് സംസ്ഥാനം ഭരിക്കുന്നതെന്നും മേഘാലയയിലെ ജനങ്ങളെ സഹായിക്കാന്‍ തന്റെ പാര്‍ട്ടി ആഗ്രഹിക്കുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞു.

Related Articles

Back to top button