InternationalLatest

എംബാപ്പെയുടെ ഷോട്ട് പതിച്ച് കാണികളിലൊരാള്‍ക്ക് പരിക്കേറ്റു

“Manju”

ദോഹ: ലോകകപ്പില്‍ സെമി പോരാട്ടത്തിനായി ഫ്രാന്‍സും മൊറോക്കോയും തയ്യാറെടുത്തുകഴിഞ്ഞു. നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ ചരിത്രത്തിലെ ആദ്യ ഫൈനലാണ് മൊറോക്കയുടെ ലക്ഷ്യം. ഇരു ടീമുകളും കലാശപ്പോരാട്ടം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ പോരാട്ടം തീപാറുമെന്നുറപ്പാണ്.

മത്സരത്തിന് മുമ്പായി ടീമംഗങ്ങള്‍ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ പരിശീലത്തിനിറങ്ങി. പരിശീലനത്തിനിടയില്‍ ഫ്രാന്‍സ് സൂപ്പര്‍താരം എംബാപ്പെയുടെ ഷോട്ട് ദേഹത്ത് പതിച്ച് കാണികളിലൊരാള്‍ക്ക് പരിക്കേറ്റു. ഉടന്‍ തന്നെ എംബാപ്പെ പരിക്കേറ്റ കാണിയുടെ അടുത്തേക്ക് ഓടി. അദ്ദേഹത്തെ പരിശോധിച്ചതിന് ശേഷമാണ് താരം പരിശീലനം തുടര്‍ന്നത്.

Related Articles

Back to top button