InternationalLatest

പ്രവാസിയെ ജീവപര്യന്തം ശിക്ഷിച്ച് കോടതി

“Manju”

കുവൈത് സിറ്റി:തര്‍ക്കത്തിനിടെ സഹപ്രവര്‍ത്തകരായ രണ്ട് സിറിയക്കാരെ കുത്തികൊലപ്പെടുത്തിയെന്ന കേസില്‍ പ്രവാസിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്‌ കോടതി.ഈജിപ്ഷ്യന്‍ പൗരനെതിരെയാണ് ജഡ്ജി ഫൈസല്‍ അല്‍ ഹര്‍ബിയുടെ അധ്യക്ഷതയിലുള്ള ക്രിമിനല്‍ കോടതി ബെഞ്ച് ശിക്ഷ വിധിച്ചതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.വിചാരണയ്‌ക്കൊടുവില്‍ കൊലപാതകം ആസൂത്രിതമല്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഈ കുറ്റം ഒഴിവാക്കിയാണ് ശിക്ഷ വിധിച്ചത്. വിചാരണയ്ക്കിടെ പ്രതി കുറ്റം സമ്മതിച്ചെങ്കിലും, തന്നെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തപ്പോള്‍ ദേഷ്യം കാരണം ചെയ്തുപോയതാണെന്നായിരുന്നു ഇയാളുടെ വാദം. ഒരു റസ്റ്റോറന്റില്‍ വച്ചായിരുന്നു സംഭവം നടന്നത്.

ജോലിയെച്ചൊല്ലി പ്രതിയും, ഒപ്പം ജോലി ചെയ്തിരുന്ന രണ്ട് പേരും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായി. ഇതിന്റെ ഒരു ഘട്ടത്തില്‍ ആത്മ നിയന്ത്രണം നഷ്ടമായ ഈജിപ്ഷ്യന്‍ പൗരന്‍ തന്റെ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് ഇരുവരെയും കുത്തുകയായിരുന്നുവെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.

Related Articles

Back to top button