IndiaLatest

ഉറക്കത്തിനിടെ അമ്മ ഉരുണ്ടുവീണ് കുഞ്ഞ് മരിച്ചു

“Manju”

അംറോഹ: ഉറക്കത്തില്‍ അബദ്ധത്തില്‍ അമ്മ കുഞ്ഞിന് മുകളിലേക്ക് ഉരുണ്ടുവീണ് 18 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയിലെ ഗജ്രൗള മേഖലയിലാണ് സംഭവം. ശനിയാഴ്ച രാവിലെ മാതാപിതാക്കള്‍ ഉണര്‍ന്നപ്പോഴാണ് കുഞ്ഞ് ശ്വസിക്കുന്നില്ലെന്ന് മനസിലായത്. തുടര്‍ന്ന് കുഞ്ഞിനെ ഉടന്‍ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.

ഉറക്കത്തില്‍ കുഞ്ഞിന് മുകളിലേക്ക് ഉരുണ്ടുവീണതാണെന്ന് അമ്മ കാജല്‍ ദേവി (30) പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ പറഞ്ഞു. എത്രനേരം കുഞ്ഞിന്റെ മുകളില്‍ കിടന്നെന്നോ എപ്പോഴാണ് അവന്‍ ശ്വാസം കിട്ടാതെ മരിച്ചതെന്നോ തനിക്കറിയില്ലെന്നും അമ്മ പറഞ്ഞു.

എന്നാല്‍ കാജല്‍ ദേവി മനഃപൂര്‍വം കുഞ്ഞിനെ ഉറങ്ങിക്കിടത്തി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിതാവ് വിശാല്‍ കുമാര്‍ (32) ആരോപിച്ചു. ഇതോടെ കുഞ്ഞിന്റെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

ദമ്പതികള്‍ എട്ട് വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇവര്‍ക്ക് മൂന്ന് ആണ്‍മക്കളുണ്ട്. മരിച്ച കുട്ടി ഏറ്റവും ഇളയതാണ്. ഒരേ കട്ടിലില്‍ രക്ഷിതാക്കള്‍ക്കിടയില്‍ കുട്ടി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവമെന്നും മകനെ കൊലപ്പെടുത്തിയെന്നാരോപിച്ച്‌ അമ്മയ്ക്കെതിരെ പിതാവ് പരാതി നല്‍കിയതായും എസ്‌എച്ച്‌ഒ അരിഹന്ത് സിദ്ധാര്‍ത്ഥ പറഞ്ഞു. കേസ് സമഗ്രമായി അന്വേഷിക്കുകയാണെന്നും പിതാവ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയാല്‍ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button