InternationalLatest

പോസ്റ്റല്‍ മേഖലയില്‍ സ്വദേശിവത്കരണം ഏര്‍പ്പെടുത്തി

“Manju”

റിയാദ്: പോസ്റ്റല്‍ സേവന മേഖലയില്‍ സ്വദേശിവത്കരണം ഏര്‍പ്പെടുത്തി സൗദി അറേബ്യ. രാജ്യത്തെ പോസ്റ്റല്‍ സേവന മേഖലയിലും, പാര്‍സല്‍ വിതരണ മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള ഉത്തരവ് സൗദി അറേബ്യയില്‍ പ്രാബല്യത്തില്‍ വന്നു.2022 ഡിസംബര്‍ 17, ശനിയാഴ്ച മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് സോഷ്യല്‍ ഡവലപ്‌മെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഈ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടത്തില്‍ രാജ്യത്തെ പതിനാല് പോസ്റ്റല്‍ സേവനങ്ങളില്‍ സ്വദേശിവത്കരണം നടപ്പിലാക്കും. സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നയത്തിന്റെ ഭാഗമായാണ് ഈ നടപടി

Related Articles

Back to top button