IndiaLatest

കോവിഡ് ഭീതി ;അമ്മയും മകളും വീടിനുള്ളില്‍ കഴിഞ്ഞത് രണ്ടു വര്‍ഷം

“Manju”

അമരാവതി: കോവിഡ് ഭീതി മൂലം രണ്ടുവര്‍ത്തോളം പുറത്തിറങ്ങാതെ വീടിനുള്ളില്‍ തന്നെ ജീവിച്ച അമ്മയും മകളും ഒടുവില്‍ ആശുപത്രിയില്‍. ആന്ധ്രാപ്രദേശിലെ കുയ്യേരു ഗ്രാമത്തില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വരുന്നത്. ഗ്രാമവാസിയായ മണി, മകള്‍ ദുര്‍ഗ ഭവാനി എന്നിവരാണ് 2020 മുതല്‍ വീടിനുള്ളില്‍ മാത്രമായി ഒതുങ്ങിക്കൂടിയത്. കോവിഡ് ബാധിക്കുമെന്ന ഭീതി മൂലമാണ് അമ്മയും മകളും വീട്ടിനുള്ളില്‍ തന്നെ കഴിഞ്ഞത്. ഇരുവരുടെയും ആരോഗ്യനില വഷളായതോടെ ഗൃഹനാഥന്‍ തന്നെയാണ് വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചത്.

തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരെത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ മുറിക്കുള്ളില്‍ കയറ്റാന്‍ തുടക്കത്തില്‍ഇവര്‍ വിസമ്മതിച്ചിരുന്നു. പിന്നീട് ബലം പ്രയോഗിച്ചാണ് ആശുപത്രിയിലെത്തിച്ചത്. മണിയുടെ ഭര്‍ത്താവാണ് ഇരുവര്‍ക്കുമുള്ള ഭക്ഷണവും വെള്ളവും നല്‍കി വന്നിരുന്നത്. എന്നാല്‍ കഴിഞ്ഞയാഴ്ച്ച ഭര്‍ത്താവിനെയും മുറിക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നതോടെയാണ് വിവരം അധികൃതരുടെ ശ്രദ്ധയിലെത്തിയത്. ഇരുവര്‍ക്കും മാനസികാസ്വാസ്ഥ്യം ഉള്ളതായും സംശയിക്കുന്നു.

Related Articles

Back to top button